25 JUNE 2026
NEETHU VIJAYAN
Image Courtesy: Getty Images
അലസമായ ജീവിതശൈലി സമ്മർദ്ദം ഇവയെല്ലാം കണ്ണിനടിയിലെ കറുപ്പിന് കാരണമാണ്. എനനാൽ നമ്മുടെ നെയ്യ് ഉപയോഗിച്ച് ഇത് മാറ്റാൻ പറ്റിയാലോ.
നല്ല മോയ്സ്ചറൈസറാണ് നെയ്യ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ഡി, ഇ എന്നിവ കണ്ണിനടിയിലെ കറുത്ത പാടുകളും ചുളിവുകളും മാറ്റി ചർമ്മത്തിന് തിളക്കം നൽകുന്നു.
രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് മുഖം ഫേസ് വാഷ് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക. കണ്ണിനടിയിലെ ഈർപ്പം പൂർണ്ണമായും തുടച്ചു മാറ്റണം.
ഒരു തുള്ളി ശുദ്ധമായ പശുവിൻ നെയ്യ് എടുത്ത് ഇത് കണ്ണിന് താഴെയുള്ള കറുത്ത പാടുകളുള്ള ഭാഗത്ത് മൃദുവായി പുരട്ടുക. ശുദ്ധമായ നെയ്യായിരിക്കണം.
കണ്ണിന് ചുറ്റും വട്ടത്തിൽ വളരെ പതുക്കെ 2-3 മിനിറ്റ് മസ്സാജ് ചെയ്യുക. കണ്ണിന് ഉള്ളിലേക്ക് നെയ്യ് പോകാതെ വളരെയധികം സൂക്ഷിക്കണം.
മസ്സാജ് ചെയ്ത ശേഷം ഇത് കഴുകിക്കളയരുത്. രാത്രി മുഴുവൻ ഈ നെയ്യ് കണ്ണിനടിയിൽ വയ്ക്കുക. ചർമ്മം നെയ്യുടെ ഗുണങ്ങൾ പൂർണ്ണമായും ആഗിരണം ചെയ്യും.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ ഉടൻ തണുത്ത വെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കാം. തുടർച്ചയായി 7 ദിവസം ചെയ്താൽ തന്നെ മാറ്റം കാണാം.