19 MAR 2026

NEETHU VIJAYAN

ഇങ്ങനൊക്കെ ചെയ്താൽ മുടി കൊഴിയൂലേ!  ഈ തെറ്റുകൾ ചെയ്യരുത്

 Image Courtesy: Getty Images

മുടി കൊഴിച്ചിലാണ് ഇന്ന് പലരെയും സമ്മർദ്ദത്തിലാക്കുന്നത്. പ്രത്യേകിച്ച് ഈ വേനൽകാലത്ത്. പുറത്തെ പൊടിയും അഴുക്കും അടിഞ്ഞുകൂടുന്നത് ഇതിനൊരു കാരണമാണ്.

മുടിവളർച്ച

മുടി സംരക്ഷണ ദിനചര്യയിൽ നമ്മൾ പലരും ചെയ്യുന്ന ചില തെറ്റുകളാണ് മുടി അധികമായി കൊഴിയാൻ കാരണമാകുന്നത്. ഈ ശീലങ്ങൾ ഒഴിവാക്കുന്നത് ഇന്നത്തോടെ നിർത്തിക്കോ.

ചില തെറ്റുകൾ

കുളി കഴിഞ്ഞാലുടൻ മുടി ചീകുന്ന ശീലം നിർത്തിക്കോളു. നനഞ്ഞിരിക്കുമ്പോൾ മുടിയുടെ വേരുകൾ ദുർബലമായിരിക്കും ഇത് വേ​ഗത്തിൽ മുടി കൊഴിയാൻ കാരണമാകും.

ചീകരുത്

ഹെയർ ഡ്രയറുകളും സ്ട്രൈറ്റനറുകളും അമിതമായി ഉപയോഗിക്കുന്നത് മുടി കൊഴിയാൻ കാരണമാകും. ഇത് മുടി പൊട്ടിപ്പോകാനും അറ്റം പിളരാനും കാരണമാകും.

ചൂട് ഒഴിവാക്കാം

എപ്പോഴും മുടി മുറുക്കിക്കെട്ടുന്നത് വേരുകളിൽ സമ്മർദ്ദമുണ്ടാക്കുന്നു. മുടി കൊഴിയുന്നത് ഒഴിവാക്കാൻ അയഞ്ഞ രീതിയിൽ കെട്ടി വക്കാൻ ശ്രമിക്കുക.

മുറുക്കിക്കെട്ടുന്നത്

ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം കളയുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം ഷാംപൂ ചെയ്യുന്നതാണ് നല്ലത്.

ഷാംപൂ

മുടി വളർച്ചയ്ക്ക് പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. അതുപോലെ തന്നെ നട്സും മറ്റും കഴിക്കുന്നത് ശീലമാക്കുക.

ഭക്ഷണക്രമം