16 SEPT 2025

TV9 MALAYALAM

ചൂടുവെള്ളത്തിലെ കുളി അമീബിക് മസ്തിഷ്‌ക ജ്വരത്തെ അകറ്റുമോ?

 Image Courtesy: Unsplash 

സാധാരണയായി തണുപ്പുള്ള കാലാവസ്ഥയിലാണ് മിക്കവരും ചൂടുവെള്ളത്തിൽ കുളിക്കുന്നത്. പ്രായമുള്ളവരും പലപ്പോഴും ഇങ്ങനെയാണ് കുളിക്കുന്നത്.

ചൂടുവെള്ളം

വാതരോഗമുള്ളവർക്കും സന്ധി വേദനയുള്ളവർക്കും തണുപ്പ് വേദന കൂട്ടുന്നു. ഇവർക്ക് ഇളം ചൂടുവെള്ളത്തിലുള്ള കുളിയാണ് ഉത്തമം.

കുളി

കേരളത്തെ ആശങ്കയിലാഴ്ത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടർന്നുകൊണ്ടിരിക്കുകയാണ്. വെള്ളത്തിലൂടെയാണ് ഈ രോ​ഗം പടരുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം

അമീബിക് മസ്തിഷ്‌ക ജ്വരം പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിൻ്റെ ആവശ്യകത സർക്കാർ എടുത്തുപറയുന്നുണ്ട്.

ജലം

അലർജി പ്രശ്നമുള്ളവർക്കും ജലദോഷം ഉള്ളവർക്കും ചെറുചൂടുവെള്ളത്തിലെ കുളിക്കുന്നതാണ് നല്ലത്. സാധാരണ പനിയാണെങ്കിലും തിളച്ചാറിയ വെള്ളത്തിൽ കുളിക്കാം.

പനി മാറുമോ?

കുട്ടികളെ കുളിപ്പിക്കാൻ ഇളംചൂടുവെള്ളം തയാറാക്കുമ്പോൾ അതിലേക്ക് പച്ചവെള്ളം ചേർക്കുന്നതിന് പകരം തിളച്ചാറിയ വെള്ളം ഉപയോ​ഗിക്കുക. തിളച്ചാറിയ വെള്ളത്തിൽ കുളിക്കാം.

കുട്ടികൾക്ക്

തലവേദന, പനി, ഓക്കാനം, ഛർദ്ദി എന്നിവയാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിൻ്റെ ലക്ഷണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാനോ മുഖം കഴുകാനോ പാടില്ല.

ലക്ഷണങ്ങൾ

ചൂടുവെള്ളത്തിൽ കുളിച്ചാൽ അമീബിക് മസ്തിഷ്‌ക ജ്വരത്തെ അകറ്റി നിർത്താമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. എങ്കിലും ജാ​ഗ്രതയെന്നോണം പനിയുള്ളവർക്ക് ഇത് ശീലമാക്കാം.

ജാ​ഗ്രത