26 February 2026

Nithya V

ലക്കി ബാംബൂ വളർത്തുന്നുണ്ടോ? ഈ അബദ്ധങ്ങൾ ചെയ്യല്ലേ... 

Image Credit: Getty Images

ഇൻഡോർ ചെടികളിൽ കൂടുതൽ ആരാധകരുള്ള ഇനമാണ് ലക്കി ബാംബൂ. ഇവ വീടിനുള്ളിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

ലക്കി ബാംബൂ

എന്നാൽ, ശരിയായ രീതിയിലല്ല പരിചരിക്കുന്നതെങ്കിൽ ലക്കി ബാംബൂ പെട്ടെന്ന് ഉണങ്ങിപ്പോകാൻ സാധ്യതയുണ്ട്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞാലോ..

ശ്രദ്ധിക്കേണ്ടവ

ലക്കി ബാംബൂവിന് ഈർപ്പം ഇഷ്ടമാണെങ്കിലും അമിതമായി വെള്ളമൊഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

വെള്ളം

നേരിട്ട് പൈപ്പിൽ നിന്ന് വരുന്ന വെള്ളം ലക്കി ബാംബൂവിന് ഒഴിക്കരുത്. ഇതിൽ അടങ്ങിയിരിക്കുന്ന ക്ലോറിൻ, ഫ്ലൂറൈഡ് തുടങ്ങിയ രാസവസ്തുക്കൾ ചെടിയുടെ ആരോഗ്യത്തെ ബാധിക്കും.

രാസവസ്തുക്കൾ

ലക്കി ബാംബൂ ഒരു ഇൻഡോർ പ്ലാന്റാണ്. ഇതിന് നേരിട്ടുള്ള കഠിനമായ വെയിൽ ഏൽക്കുന്നത് ഇലകൾ കരിഞ്ഞുപോകാൻ കാരണമാകും.

വെയിൽ

വീടിനുള്ളിൽ വെളിച്ചം ലഭിക്കുന്ന, എന്നാൽ നേരിട്ട് വെയിൽ അടിക്കാത്ത സ്ഥലത്ത് വേണം ലക്കി ബാംബൂ വയ്ക്കാൻ.

വെളിച്ചം

വെള്ളത്തിലാണ് വളർത്തുന്നതെങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലും വെള്ളം മാറ്റണം. പായലോ അഴുക്കോ അടിഞ്ഞുകൂടുന്നത് ഫംഗസ് ബാധയ്ക്കും ചെടി നശിക്കാനും കാരണമാകും.

ഫംഗസ്

വളരെ പതുക്കെ മാത്രം വളരുന്ന ചെടിയാണ് ലക്കി ബാംബൂ. അതിനാൽ ഇതിന് അമിതമായി വളം നൽകേണ്ട ആവശ്യമില്ല.

വളം