19 February 2026
Nithya V
Image Courtesy: Getty
വീട്ടിനുള്ള അമിതമായ ചൂട് വല്ലാത്തൊരു അസ്വസ്ഥതയാണ്. എന്നാൽ ചില ഇൻഡോർ പ്ലാന്റുകൾ വീടിനുള്ളിൽ തണുപ്പ് നിലനിർത്തും.
ഏറ്റവും കുറഞ്ഞ പരിചരണം ആവശ്യമുള്ള ചെടിയാണിത്. കൂടാതെ രാത്രികാലങ്ങളിൽ ഓക്സിജൻ പുറത്തുവിടുന്ന അപൂർവ്വം ചെടികളിലൊന്നുമാണ്.
സ്നേക്ക് പ്ലാന്റ് വായുവിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും അന്തരീക്ഷത്തിലെ അധിക ഈർപ്പം വലിച്ചെടുത്ത് മുറിക്ക് തണുപ്പ് നൽകുകയും ചെയ്യുന്നു.
വീടിനുള്ളിലെ കാർബൺ മോണോക്സൈഡ്, ഫോർമാൽഡിഹൈഡ് തുടങ്ങിയവയെ നീക്കം ചെയ്യാൻ ഇതിന് പ്രത്യേക കഴിവുണ്ട്.
വായുവിനെ ശുദ്ധീകരിക്കുന്നതിനൊപ്പം തന്നെ മുറിക്കുള്ളിലെ താപനില കുറയ്ക്കാനും സ്‌പൈഡർ പ്ലാന്റ് സഹായിക്കും.
മനോഹരമായ വെള്ളപ്പൂക്കൾ വിരിയുന്ന ഈ ചെടി വീടിന് അലങ്കാരം മാത്രമല്ല, ഒരു പ്രകൃതിദത്ത ഹ്യുമിഡിഫയർ കൂടിയാണ്.
ഇലകളിലൂടെ വായുവിലെ ഈർപ്പം വലിച്ചെടുക്കാൻ പീസ് ലില്ലിക്ക് സാധിക്കും. ഇവ കിടപ്പുമുറികളിലും ബാത്ത്റൂമുകളിലും വെക്കാം.
ഹാങ്ങിങ് പോട്ടുകളിൽ വെച്ച് വളർത്തിയാൽ വീടിന് നല്ലൊരു തണുപ്പും ഭംഗിയും നൽകാൻ ബോസ്റ്റൺ ഫേണിന് സാധിക്കും.