03 April 2026
ARUN M
Image Credit: Getty Images
വേനൽക്കാലമാണ് പലപ്പോഴും ചൂടിനെ പ്രതിരോധിക്കാൻ പാമ്പുകൾ തണുപ്പ് നോക്കി വീടിനുള്ളിൽ പ്രവേശിക്കാം.പലർക്കും ഇത് മനസ്സിലാവില്ല. എന്നാൽ ചില സൂചനകൾ നോക്കി ഇത് മനസ്സിലാവും
വീട്ടിലും പരിസര പ്രദേശത്തും പാമ്പിൻ്റെ പടം കണ്ടാൽ വീടിനുള്ളിൽ പാമ്പിൻ്റെ സാന്നിധ്യം ഉറപ്പിക്കാം.
പാമ്പുള്ള സ്ഥലങ്ങളിൽ പ്രത്യേക ഗന്ധം അനുഭവപ്പെടാം, ഇങ്ങനെ വന്നാലും പാമ്പിൻ്റെ സാന്നിധ്യം നമ്മുക്ക് ഉറപ്പിക്കാം.
വീടിൻ്റെ തട്ടിൻപുറം, ഭിത്തി, എന്നിവിടങ്ങളിൽ എന്തെങ്കിലും ഉരസുന്ന പോലെയുള്ള ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ അത് പാമ്പിൻ്റെ സാന്നിധ്യമാകാം
വീട്ടിലെ സ്ഥിരം പ്രശ്നാക്കാരായ എലികളുടെയോ പല്ലികളുടെയോ ശല്യം പെട്ടെന്ന് കുറഞ്ഞാലും അതിന് കാരണം പാമ്പായിരിക്കും. ഇവയെ പാമ്പ് തിന്നിട്ടുണ്ടാകും
എപ്പോഴും പാമ്പുകൾ വീടിനുള്ളിൽ കയറണമെന്നില്ല, കാലാവസ്ഥയും മാറ്റങ്ങളും ആവാം അതിന് കാരണം. കൃത്യമായ ശ്രദ്ധ ആവശ്യമാണ്,