29 October 2025
Abdul Basith
Pic Credit: Pexels
ഇന്ന് ലോക മസ്തിഷ്കാഘാത ദിനമാണ്. മസ്തിഷ്കാഘാതത്തെപ്പറ്റിയുള്ള അവബോധം വളർത്തുന്നതിനായാണ് ഈ ദിവസം ആചരിക്കുന്നത്.
മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക് വരാതിരിക്കാൻ സ്വീകരിക്കേണ്ട ചില മുൻകരുതലുകളുണ്ട്. ഈ മുൻകരുതലുകൾ നമുക്ക് പരിശോധിക്കാം.
പ്രമേഹം കൃത്യമായി നിയന്ത്രിക്കണം. അനിയന്ത്രിത അളവിൽ രക്തത്തിലുള്ള പഞ്ചസാര സ്ട്രോക്കിനെ വിളിച്ചുവരുത്താൻ സാധ്യതയുണ്ട്.
പുകവലി പൂർണമായി ഒഴിവാക്കണം. രക്തക്കുഴലുകൾ ഇടുങ്ങിയതാക്കി മസ്തിഷ്കാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുന്ന ശീലമാണ് പുകവലി.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. പഴം, പച്ചക്കറികൾ തുടങ്ങിയവയൊക്കെ ഉണ്ടാവണം.
കായികാരോഗ്യം സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസേനം 30 മിനിട്ടെങ്കിലും നടക്കുന്നതിലൂടെ കായികാരോഗ്യം സംരക്ഷിക്കാം.
മദ്യപാനത്തിൻ്റെ അളവ് കുറയ്ക്കണം. മദ്യപാനത്തിൻ്റെ അളവ് കൂടുമ്പോൾ രക്തസമ്മർദ്ദം വർധിക്കാനും ഹൃദയമിടിപ്പ് വർധിക്കാനും സാധ്യതയുണ്ട്.
ശരീരഭാരം വളരെ സൂക്ഷിക്കണം. ശരീരഭാരം വർധിക്കുമ്പോൾ പ്രമേഹവും ഹൈപ്പർടെൻഷനുമൊക്കെ ഉണ്ടാവാനുള്ള സാധ്യത വർധിക്കും.