ജെൻ സി-യുടെ  പുതിയ  ട്രെൻഡായി മാറിയ ബുഗാഡി

29 October 2025

Sarika KP

Pic Credit: Pinterest

പഴമയെ കൂട്ടുപിടിച്ച് ആഘോഷിക്കാൻ ജെൻ സിയുടെ പുതിയ ട്രെൻഡായി മാറിയ ഒന്നാണ് ചെവിയുടെ മുകൾ ഭാഗത്ത് ധരിക്കുന്ന ബുഗാഡി.

ബുഗാഡി

മഹാരാഷ്ട്രയുടെ പൈതൃകത്തിൻ്റെയും, സൗന്ദര്യത്തിൻ്റെയും പ്രതീകമായി നിൽക്കുന്ന ഒരു പരമ്പരാഗത ആഭരണമാണ് ബുഗാഡി.

എന്താണ് ബുഗാഡി

മുത്തുകളും രത്നങ്ങളും പതിപ്പിച്ച ചെറുതും നേർത്തതുമായ ഈ കമ്മലുകൾ, ചെവിയുടെ മുകൾ ഭാഗത്ത് പ്രത്യേക രീതിയിൽ ധരിക്കുന്നു. 

ചെവിയുടെ മുകൾ ഭാഗത്ത്

കഴിഞ്ഞ കുറച്ച് നാളുകളായി ബുഗാഡിയാണ് ജെൻ സിക്കിടെയിലെ പ്രധാന ചർച്ച വിഷയം. സോഷ്യൽ മീഡിയയാണ് ട്രെൻഡിന്റെ പ്രധാന പ്രചാരകൻ. 

സോഷ്യൽ മീഡിയ

 ഇൻസ്റ്റാഗ്രാം, പിന്ററസ്റ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സെലിബ്രിറ്റികളും ഫാഷൻ ഇൻഫ്ലുവൻസർമാരും ബുഗാഡി അണിഞ്ഞ് ചിത്രങ്ങളും റീലുകളും പങ്കുവെക്കുന്നുണ്ട്.

ചിത്രങ്ങളും റീലുകളും

പരമ്പരാഗതമായി സ്വർണ്ണത്തിൽ മാത്രം ഒരുക്കിയിരുന്ന ബുഗാഡി ഇന്ന് 925 സ്റ്റെർലിങ് സിൽവറിൽ നിർമ്മിക്കുന്നു.

പരമ്പരാഗതമായി

 പരമ്പരാഗത ബുഗാഡിയെ ആധുനിക വസ്ത്രങ്ങൾക്കൊപ്പം ധരിച്ച്, തനതായൊരു ശൈലി രൂപപ്പെടുത്തുന്നതിൽ ജെൻ സി എന്നും മുന്നിൽ തന്നെ.

ആധുനിക വസ്ത്രങ്ങൾക്കൊപ്പം

പണ്ട് വിവാഹവേളകളിൽ ഉപയോഗിച്ചിരുന്ന ബുഗാഡി ഇന്ന് കാഷ്വൽ വസ്ത്രങ്ങൾക്കൊപ്പമണിയാനാണ് ജെൻ സി യ്ക്ക് താൽപര്യം

വിവാഹവേളകളിൽ