10 OCT 2026

NEETHU VIJAYAN

കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ  പിന്നെ പനി വരില്ല

Image Courtesy: Getty Images 

മഞ്ഞളും കുരുമുളകും ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. എന്നാൽ ഇവ രണ്ടും കൂടി ചേർത്ത് കഴിയ്ക്കുന്നത് ​ഗുണം ഇരട്ടിയാക്കുന്നു എന്നതാണ് സത്യം.

മഞ്ഞളും കുരുമുളകും

മഞ്ഞളിലെ പ്രധാന ഘടകമായ കുർകുമിൻ  അണുബാധകൾക്കെതിരെയും വീക്കങ്ങൾക്കെതിരെയും പൊരുതാൻ അത്യുത്തമമാണ്. കുരുമുളക് ചേർക്കുമ്പോൾ ഇത് ഇരട്ടിയാകും.

കുർകുമിൻ

മഞ്ഞളിലെ കുർകുമിൻ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയില്ല. എന്നാൽ കുരുമുളകിലെ പെപ്പറൈൻ ഈ ആഗിരണശേഷി വളരെയേറെ വർദ്ധിപ്പിക്കും.

പെപ്പറൈൻ

ബാക്ടീരിയ, വൈറസ് അണുബാധകളെ ചെറുക്കാനും തൊണ്ടവേദന, ജലദോഷം, പനി എന്നിവയുടെ തീവ്രത കുറയ്ക്കാനും ഈ കൂട്ട് സഹായിക്കും.

ജലദോഷം

കാൽ സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു നുള്ളു കുരുമുളകുപൊടിയും ചെറുചൂടുവെള്ളത്തിൽ കലക്കി കുടിക്കാം. പാലിൽ മഞ്ഞളും കുരുമുളകും ചേർത്തും കഴിക്കാം.

എങ്ങനെ കഴിക്കാം?

ഇത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുമെങ്കിലും, അമിതമായ പനിയോ അണുബാധയോ ഉണ്ടെങ്കിൽ കൃത്യസമയത്ത് ഡോക്ടറുടെ സേവനം തേടാൻ മറക്കരുത്.

ശ്രദ്ധിക്കേണ്ടത്

മഞ്ഞൾ കുരുമുളക് കൂട്ടിൽ ജീരകം ചേർക്കുന്നതും നല്ലതാണ്. ഇവ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും വായു, വയർ വീക്കം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

ജീരകം