09 OCT 2026

NEETHU VIJAYAN

മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?

Image Courtesy: Getty Images 

അൽപം മഞ്ഞളും തേനും ചാലിച്ച് രാവിലെ വെറും വയറ്റിൽ കഴിയ്ക്കാം, ഇതാണ് ഏറെ ഗുണം. ഇങ്ങിനെ കഴിയ്ക്കാൻ മടിയെങ്കിൽ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കുടിയ്ക്കാം.

മഞ്ഞളും തേനും

മഞ്ഞളിലെ കുർക്കുമിനും തേനിലെ ആന്റിഓക്‌സിഡന്റുകളും ചേർന്ന് ശരീരത്തിന് മികച്ച പ്രതിരോധശേഷി നൽകുന്നു. ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കും.

പ്രതിരോധശേഷി

അസ്ഥികൾക്കും സന്ധികൾക്കും ഉണ്ടാകുന്ന വീക്കവും വേദനയും ശമിപ്പിക്കാൻ ഈ മിശ്രിതം സഹായിക്കും. പ്രകൃതിദത്തമായ ആന്റി-ഇൻഫ്ലമേറ്ററി ലഭിക്കുകയും ചെയ്യും.

വേദന

രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ദഹനപ്രക്രിയ വേഗത്തിലാക്കുകയും അസിഡിറ്റി, ഗ്യാസ്ട്രബിൾ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

ദഹന ആരോഗ്യം

രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നതിനാൽ മുഖക്കുരുവും പാടുകളും കുറഞ്ഞ് ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കും. വിഷാംശങ്ങളെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ നല്ലതാണ്.

ചർമ്മത്തിന്

അര സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു സ്പൂൺ തേനും ചാലിച്ച് രാവിലെയോ രാത്രിയിലോ കഴിക്കാം. അല്പം കുരുമുളകുപൊടി കൂടി ചേർത്താൽ വളരെ നല്ലത്.

കഴിക്കേണ്ട രീതി

പിത്താശയ രോഗമുള്ളവരും പ്രമേഹബാധിതരും ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം മാത്രം ഉപയോഗിക്കുക. സ്വയം ചികിത്സ ആപത്തായേക്കാം.

ശ്രദ്ധിക്കേണ്ടത്