18 SEPT 2025
TV9 MALAYALAM
Image Courtesy: Unsplash
മുടിക്കും ചർമ്മത്തിനും ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് കറ്റാർവാഴ. പണ്ട് കാലം മുതൽക്കെ ഔഷധസസ്യങ്ങളിൽ ഇവയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്.
വെറും വയറ്റിൽ കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് വിഷവിമുക്തമാക്കുക, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങി നിരവധി ഗുണങ്ങൾ നൽകുന്നു.
കറ്റാർ വാഴ ജ്യൂസ് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹനവ്യവസ്ഥയെ ഏറ്റവും നല്ല രീതിയിൽ നടക്കാനും സഹായിക്കുന്നു.
വെറും വയറ്റിൽ ഇവ കുടിക്കുന്നത് മൂലം മലം വിസർജ്ജനം വേഗത്തിലാക്കുകയും ആരോഗ്യകരമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കറ്റാർ വാഴ ജ്യൂസ് ആസിഡ് റിഫ്ലക്സിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ആമാശയത്തിലെ ആസിഡ് സ്രവണം നിയന്ത്രിക്കാനും സഹായിക്കും.
ദഹനക്കുറവ്, ഗ്യാസിൻ്റെ പ്രശ്‌നം, മൊത്തത്തിലുള്ള ദഹനാരോഗ്യം എന്നിവയ്ക്കായി ദിവസവും ഇവ കുടിക്കാവുന്നതാണ്.
ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കുന്നു.
നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ ദയവായി ഒരു വിദഗ്ധൻ്റെ നിർദ്ദേശപ്രകാരം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.