17 September 2025

Nithya V

ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Image Credit: Getty Images

ബന്ധങ്ങൾ സ്ഥാപിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് ഡേറ്റിം​ഗ് ആപ്പുകൾ കെണിയാവുകയാണ്. കുറ്റകൃത്യങ്ങളുടെ എണ്ണം ദിവസംപ്രതി വർദ്ധിക്കുന്നു.

ഡേറ്റിംഗ് ആപ്പ്

അതിനാൽ ഡേറ്റിം​ഗ് ആപ്പുകൾ ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ...

ശ്രദ്ധിക്കുക

പരസ്പരം ആശയവിനിമയം നടത്തുക, പ്രാഥമികമായ വിവരങ്ങള്‍ കൈമാറുക എന്നതിൽ അധികമുള്ള അടുപ്പത്തിലേക്ക് പോകരുത്. 

അടുപ്പം

ഓണ്‍ലൈനായി പരിചയപ്പെടുന്നവരെ ഒരു കാരണവശാലും കണ്ണുമടച്ച് വിശ്വസിക്കുകയും അരുത്. അകലം പാലിച്ചുകൊണ്ട് സംസാരിക്കുക.

വിശ്വസിക്കരുത്

വീട്, സ്വത്തുകൾ, ആസ്തി, കയ്യിലുള്ള പണം,  സ്വഭാവസവിശേഷതകള്‍, ലഹരി ഉപയോഗം, അഭിരുചികള്‍ തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാതിരിക്കുക.

വിവരങ്ങൾ

സ്വകാര്യ ചിത്രങ്ങള്‍, വീഡിയോകള്‍, ദൗര്‍ബല്യങ്ങള്‍  ഇവയൊന്നും ‌പങ്കുവയ്ക്കരുത്. പണമിടപാടുകള്‍ നടത്താതിരിക്കുക. 

ചിത്രങ്ങള്‍

അവര്‍ പറയുന്ന സ്ഥലങ്ങളില്‍ വച്ച് കൂടിക്കാഴ്ച നടത്താതിരിക്കുക. അവരുടെ തൊഴില്‍, അവര്‍ സമൂഹത്തില്‍ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം.

കൂടിക്കാഴ്ച

നെഗറ്റീവ് ആയ സംഭവവികാസങ്ങളോ, സംശയങ്ങളുണ്ടായാല്‍ വീട്ടുകാരെയോ പൊലീസിനെയോ വിവരമറിയിക്കണം. 

പൊലീസ് സഹായം