10 March 2026

Aswathy Balachandran

അഞ്ച് മിനുട്ടിൽ 20 ചപ്പാത്തി ഉണ്ടാക്കാം, വഴിയുണ്ട്

Image Courtesy: Getty

കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ചപ്പാത്തി തയ്യാറാക്കാൻ വഴികളുണ്ടോ എന്ന് ചിന്തിക്കാറുണ്ടോ? എന്നാൽ അതിനു വഴിയുണ്ട്

കുറഞ്ഞ സമയം

തിരക്കേറിയ ജീവിതത്തിനിടയിൽ പാചകം എളുപ്പമാക്കാൻ സഹായിക്കുന്ന ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

വൈറൽ ഹാക്ക്

വെറും 5 മിനിറ്റിനുള്ളിൽ 20-ലധികം ചപ്പാത്തികൾ ഒരേസമയം പരത്തിയെടുക്കാൻ സാധിക്കുമെന്നതാണ് ഈ രീതിയുടെ പ്രധാന ആകർഷണം.

സമയം ലാഭിക്കാം

മാവിന് പുറമെ, കുറച്ച് ബട്ടർ പേപ്പറും ഒരു പരന്ന പാത്രവും മാത്രമാണ് ഈ വിദ്യയ്ക്ക് ആവശ്യമായി വരുന്നത്.

സാധനങ്ങൾ

സാധാരണ ഉണ്ടാക്കുന്നതുപോലെ മാവ് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റുകയാണ് ആദ്യത്തെ പടി.

മാവ് തയ്യാറാക്കൽ

കിച്ചൺ സ്ലാബിൽ ഒരു ബട്ടർ പേപ്പർ വെച്ച് അതിനു മുകളിൽ കൃത്യമായ അകലത്തിൽ നാല് മാവ് ഉരുളകൾ വയ്ക്കുക.

ക്രമീകരണം

ഇതിനു മുകളിൽ മറ്റൊരു ബട്ടർ പേപ്പർ കൂടി വെച്ച് വീണ്ടും നാല് ഉരുളകൾ വെക്കുക. ഇങ്ങനെ അഞ്ച് ലെയറുകളിലായി 20 ഉരുളകൾ വരെ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെക്കാം.

ലെയറിംഗ് രീതി

ഏറ്റവും മുകളിലെ പേപ്പറിന് മുകളിൽ പരന്ന ഒരു പാത്രം വെച്ച് ശക്തിയായി അമർത്തുക. പാത്രത്തിന്റെ മർദ്ദം എല്ലാ ലെയറുകളിലും ഒരേപോലെ എത്തുന്നതോടെ എല്ലാ പൂരികളും ഒരേസമയം പരന്നു കിട്ടും.

പ്രഷർ ടെക്നിക്

സമയം കുറവായതിനാൽ ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവർക്ക് വീട്ടിൽ തന്നെ പെട്ടെന്ന് ശുദ്ധമായ ഭക്ഷണം തയ്യാറാക്കാൻ ഈ എളുപ്പവഴി പ്രചോദനമാകുന്നു.

പാചകം