03 JAN 2026
TV9 MALAYALAM
Image Courtesy: Getty Images
ആരുടെ അടുക്കളയിലാണ് സവാള ഇല്ലാത്തത്. ഒട്ടുമിക്ക ഭക്ഷണങ്ങളിലെല്ലാം സവാളയാണ് താരം. എന്നാൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
പതിവായി സംഭവിക്കുന്ന ഒന്നാണ് മുറിച്ച് സവാള ബാക്കി വരുന്നത്. പുറത്തുവച്ചാൽ ചീത്തയാകുന്നതിനാൽ പലരും അത് ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാറുണ്ട്.
എന്നാൽ ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തിന് സുരക്ഷിതമാണോ? ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
സവാള മുറിച്ചുകഴിഞ്ഞാൽ അതിന്റെ സംരക്ഷണ പാളി നഷ്ടപ്പെടുന്നു. അതിനാൽ വായുവിലെയും ഫ്രിഡ്ജിലെയും ബാക്ടീരിയകൾ വേഗത്തിൽ സവാളയിൽ ഒട്ടിപ്പിടിക്കും.
പ്രത്യേകിച്ച് ഈർപ്പം ഉള്ള സാഹചര്യത്തിൽ ഇത് കൂടുതൽ പ്രശ്നമാണ്. മുറിച്ച സവാള 24 മണിക്കൂറിന് ശേഷം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
മുറിച്ച സവാള പഴകിയാൽ വയറുവേദന, ഗ്യാസ്, ഛർദ്ദി, ഭക്ഷ്യവിഷബാധ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കുട്ടികളിൽ.
മുറിച്ച സവാള ബാക്കി വന്നാൽ എയർടൈറ്റ് കണ്ടെയ്‌നറിൽ അടച്ച് ഫ്രിഡ്ജിൽ വെക്കുക. പരമാവധി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കാനും ശ്രമിക്കണം.