02 JAN 2026
TV9 MALAYALAM
Image Courtesy: Getty Images
പച്ചക്കറികൾ ആരോഗ്യത്തിന് വളരെ പ്രധാനമായ ഭക്ഷണമാണ്. പല തരത്തിലെ പച്ചക്കറികളുമുണ്ട്. പല നിറത്തിലെ പല തരം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും പ്രധാനമാണ്.
പച്ചക്കറികൾ ആരോഗ്യത്തിന് പകരം അസുഖത്തിന് കാരണമായി മാറാതെ ശ്രദ്ധിക്കണം. കെമിക്കലുകൾ അടിച്ചുവരുന്ന പച്ചക്കറികൾ എങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം.
കറിവേപ്പിലയും മല്ലിയിലയും ഉൾപ്പെടെ ഇലക്കറികൾ പൊതുവേ ധാരാളം കെമിക്കലുകൾ അടങ്ങുന്നവയാണ്. അതിനാൽ ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം.
അതിനാൽ കറിവേപ്പിലയും പുതിനയിലയും വിനാഗിരി ലായനിയിലോ അല്ലെങ്കിൽ വാളൻപുളി ലായനിയിലോ 15 മിനിറ്റ് മുക്കിവയ്ക്കുക. അതിനു ശേഷം കഴുകിയെടുക്കുക.
മല്ലിയിലയുടെ ചുവടുഭാഗം വേരോടെ മുറിച്ച് കളയുക. ശേഷം ടിഷ്യു പേപ്പറിലോ അല്ലെങ്കിൽ നേരിയ കോട്ടൺ തുണിയിലോ പൊതിഞ്ഞ് സൂക്ഷിക്കാം.
വെള്ളരി, പാവയ്ക്ക, വെണ്ട, വഴുതന, തുടങ്ങിയ പച്ചക്കറികൾ വൃത്തിയാക്കാൻ ഒരു തുണികഴുകുന്ന ബ്രഷ് ഉപയോഗിച്ച് പച്ചക്കറികൾ മൃദുവായി ഉരയ്ക്കുക.
പിന്നീട് വാളൻപുളി ലായനിയിലോ അല്ലെങ്കിൽ വിനാഗിരി ലായനിയിലോ മുക്കിവയ്ക്കുക. അല്ലെങ്കിൽ ഉപ്പും മഞ്ഞൾപ്പൊടിയും കലർത്തിയ വെള്ളം ഉപയോഗിയ്ക്കാം.
പച്ചമുളക്, കാപ്‌സിക്കം, തക്കാളി, ബീൻസ്, എന്നിവ എങ്ങനെ വൃത്തിയാക്കാനും വിനാഗിരി ലായനിയിലോ വാളൻപുളി ലായനിയിലോ മുക്കിവയ്ക്കാവുന്നതാണ്.