10 JAN 2026

NEETHU VIJAYAN

കയ്പ്പില്ലാതെ പാവയ്ക്ക കഴിക്കാം; ഈ ഐഡിയ നോക്കൂ.

 Image Courtesy: Getty Images

ഏറെ ആരോ​ഗ്യ ​ഗുണങ്ങളുണ്ടെങ്കിലും കയപ്പ് കാരണം പലർക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് പാവയ്ക്ക. എന്നാൽ ഇതിന്റെ കയ്പ്പ് മാറ്റാൻ വഴിയുണ്ട്.

പാവയ്ക്ക

തോരനായും തീയലായും മെഴുക്കുപുരട്ടിയായും പാവയ്ക്ക കഴിക്കാറുണ്ട്. എന്നാൽ കയ്പ്പില്ലാതെ എങ്ങനെ പാവയ്ക്ക പാചകം ചെയ്യാമെന്ന് നോക്കാം.

കയ്പ്പില്ലാതെ

ആദ്യം പാവയ്ക്ക നന്നായി ചെറുതായി അരിഞ്ഞടുക്കുക. അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് കൈകൊണ്ട് തിരുമ്മിയെടുക്കാം.

ചെറുതായി അരിയുക

അരിഞ്ഞ് വച്ച പാവയ്ക്കയിലേക്ക് ഒട്ടും വെള്ളം ഒഴിക്കരുത്. ഉപ്പുമായി തിരുമ്മുമ്പോൾ ജലാംശം താനെ വരും. പാത്രം വെള്ളം ഊർന്നു വരുന്നപോലെ വയ്ക്കുക.

ജലാംശം

അഞ്ച് മിനിറ്റ് വയ്ക്കുമ്പോൾ തന്നെ പച്ചനിറത്തിൽ പാവയ്ക്കയിൽ നിന്ന് നീരു വരുന്നത് കാണാൻ സാധിക്കും. ഇങ്ങനെ രണ്ടുമൂന്നു തവണ ചെയ്യാം.

നീര്

ഈ നീര് ഊറ്റികളഞ്ഞ ശേഷം  പാവയ്ക്ക തോരനായോ മെഴുക്കുപെരട്ടിയായോ പാചകം ചെയ്യാം.  ഒട്ടും തന്നെ കയ്പ്പ് ഉണ്ടാകില്ല എന്നത് നിങ്ങളെ അതിശയിപ്പിക്കും.

കയ്പ്പ് ഉണ്ടാകില്ല

കയ്പ്പ് കാരണം പാവയ്ക്ക കഴിക്കാൻ മടിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഈ വിദ്യ ഉപയോ​ഗിച്ച് പാവയ്ക്ക വച്ച് കൊടുക്കാവുന്നതാണ്.

കുട്ടികൾക്കും