27 OCT 2026
NEETHU VIJAYAN
Image Courtesy: Unsplash
പാചകത്തിന് മുമ്പ് അരി 2-3 തവണ കഴുകുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ അരി അമിതമായി കഴുകുന്നത് അതിന്റെ രുചിയെയും പോഷകമൂല്യമോ നഷ്ടമാക്കുമോ?
അരി കഴുകുമ്പോൾ പുറത്തുവരുന്ന വെള്ള നിറത്തിലുള്ള വെള്ളം അരിയിലുള്ള ഉപരിതല സ്റ്റാർച്ചാണ്. ഇത് കഴുകിക്കളയുന്നത് ചോറ് ഒട്ടിപ്പിടിക്കാതെ സഹായിക്കും.
മട്ടയരി, ബസ്മതി അല്ലെങ്കിൽ പച്ചരി എന്നിവ 2 -3 തവണ നന്നായി കഴുകുന്നതാണ് അനുയോജ്യം. വെള്ളത്തിലെ കലക്കൽ മാറി തെളിയുന്നത് വരെ കഴുകിയാൽ മതിയാകും.
അരി അമിതമായി തിരുമ്മി കഴുകിയാൽ അതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, ഫോളേറ്റ്, അയൺ തുടങ്ങിയ ലയിക്കുന്ന പോഷകങ്ങൾ വെള്ളത്തിലൂടെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
അരി സൂക്ഷിച്ചുവെക്കാൻ ഉപയോഗിക്കുന്ന പൊടിപടലങ്ങൾ, കീടനാശിനികളുടെ അവശിഷ്ടങ്ങൾ, മൈക്രോപ്ലാസ്റ്റിക് എന്നിവ നീക്കം ചെയ്യാൻ കഴുകുന്നത് വളരെ അത്യാവശ്യമാണ്.
അരി കഴുകിയ ശേഷം 15- 30 മിനിറ്റ് ശുദ്ധജലത്തിൽ കുതിർത്തുവെക്കുന്നത് ചോറ് പെട്ടെന്ന് വെന്തുകിട്ടാനും ഗ്യാസ് ലാഭിക്കാനും സഹായിക്കും.
ചോറ് ഒട്ടിപ്പിടിക്കാതെ പെട്ടെന്ന് വേവാനും പോഷകങ്ങൾ നഷ്ടപ്പെടാതെ കിട്ടാനും അരി കുറച്ചധികം സമയം കഴുക്കുന്നത് വളരെ നല്ലതാണ്.