24 October 2026

Jayadevan A M

അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം

Image Courtesy: Getty Images

കറികള്‍ക്ക് ആവശ്യത്തിന് എരിവ് വേണം. എന്നാല്‍ ചിലപ്പോള്‍ അബദ്ധത്തില്‍ എരിവ് കൂടിപ്പോകാം. എരിവ് കൂടിപ്പോയാല്‍ അത് സഹിക്കാന്‍ പറ്റില്ല.

കറികള്‍

കറികളില്‍ എരിവ് കൂടിയാല്‍ അത് കുറയ്ക്കാനും, അതിന്റെ സ്വഭാവിക രുചി തിരിച്ചെത്തിക്കാനും ചില മാര്‍ഗങ്ങളുണ്ട്‌

എരിവ് 

എരിവ് കുറയ്ക്കാന്‍ മധുരം സഹായിക്കും. പഞ്ചസാര, ശര്‍ക്കര എന്നിവയില്‍ ഏതെങ്കിലുമൊന്ന് കുറഞ്ഞ അളവില്‍ ചേര്‍ത്തിളക്കുക

മധുരം

ചെറുതായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കറിയില്‍ ചേര്‍ത്ത് 15 മിനിറ്റോളം വേവിക്കുക. ഇത് കഴിഞ്ഞ് ഈ കഷ്ണങ്ങള്‍ മാറ്റാം

ഉരുളക്കിഴങ്ങ്‌

ക്യാരറ്റ് പോലുള്ള പച്ചക്കറികള്‍ അരിഞ്ഞു ചേര്‍ത്തും എരിവ് കുറയ്ക്കാം. എന്നാല്‍ ഇത് കറിയില്‍ രുചി വ്യത്യാസമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം

പച്ചക്കറികള്‍

ചിലര്‍ എരിവ് കുറയ്ക്കാന്‍ തക്കാളി അരച്ചുചേര്‍ക്കാറുണ്ട്. അതിലും നല്ലത് ടൊമാറ്റോ കെച്ചപ്പ് ചേര്‍ക്കുന്നതാണ്‌

ടൊമാറ്റോ കെച്ചപ്പ്‌

പുളിയില്ലാത്ത കട്ടത്തൈര് ചേര്‍ക്കുന്നത് കറിയിലെ എരിവ് കുറയ്ക്കാന്‍ സഹായിക്കും. കട്ടത്തൈര് അല്ലെങ്കില്‍ ക്രീമും ചേര്‍ക്കാം

കട്ടത്തൈര്‌

തേങ്ങാപ്പാല്‍ ചേര്‍ത്തും കറിയിലെ അമിത എരിവ് കുറയ്ക്കാവുന്നതാണ്. ചിക്കന്‍ കറി പോലുള്ളവയില്‍ ഇത് വളരെ അനുയോജ്യമാണ്‌

തേങ്ങാപ്പാല്‍