27 October 2026

Nithya V

പച്ചക്കറിയല്ലാതെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ

Image Credit:: Getty Images

ശരീരത്തിന്റെ ആരോഗ്യവും ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനവും നിലനിർത്തുന്നതിൽ ഫൈബർ പ്രധാന പങ്കുവഹിക്കുന്നു.

ഫൈബർ

പച്ചക്കറിയിലും ധാന്യങ്ങളിലും മാത്രമല്ല, മറ്റ് ചില ഭക്ഷണങ്ങളിലും ഫൈബർ അടങ്ങിയിട്ടുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിച്ചാലോ...

ഭക്ഷണങ്ങൾ

ചിയ സീഡുകളിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കും.

ചിയ സീഡ്

കരിഞ്ചീരകത്തിലും ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദിവസേന ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

കരിഞ്ചീരകം

പയർവർഗ്ഗങ്ങളിൽ ഫൈബർ ഉയർന്ന അളവിലും ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവായും കാണപ്പെടുന്നു.

പയർവർഗങ്ങൾ

ഫൈബറിന് പുറമെ മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്.

നിലക്കടല

റാസ്പ്ബെറിയിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതിലും ഗ്ലൈസമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹമുള്ളവർക്കും കഴിക്കാവുന്നതാണ്.

റാസ്പ്ബെറി

ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ബ്ലാക്ക്‌ബെറി. ഇത് ശരീരത്തിലെ ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ബ്ലാക്ക്ബെറി