05 SEP 2026
NEETHU VIJAYAN
Image Courtesy: Getty Images
അടുത്തിടെ അങ്ങ് ഉത്തരേന്ത്യയിൽ നിന്ന് വന്ന് കേരളത്തിലെ ജനങ്ങളുടെ മനസ് കീഴടക്കിയ ഒന്നാണ് മോമോസ്. വെജും നോൺ വെജുമെല്ലാം നമുട്ക്ക് ഇഷ്ടമാണ്.
മാവ് കുഴച്ച് അത് പരത്തി വട്ടത്തിലാക്ക് ഉള്ളിലെ ഫില്ലിംങ് വച്ച് ഇവ തയ്യാറാക്കുന്നത് ഓർത്താൽ പലർക്കും മോമോസ് വീട്ടിലുണ്ടാക്കാൻ നല്ല മടിയാണ്.
വൈറ്റ് / ബ്രൗൺ ബ്രെഡ് - 6 സ്ലൈസ്, പൊടിയായി അരിഞ്ഞ ക്യാബേജ്, ക്യാരറ്റ് - 1 കപ്പ്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സോയ സോസ്, കുരുമുളകുപൊടി, ഉപ്പ്.
പാനിൽ അല്പം എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് വഴറ്റുക. അരിഞ്ഞ വെജിറ്റബിൾസ് ചേർത്ത് വഴറ്റുക. ഉപ്പ്, കുരുമുളകുപൊടി, സോയ സോസ് എന്നിവ ചേർത്ത് ഇളക്കി വാങ്ങുക.
ബ്രെഡിന്റെ ബ്രൗൺ അരികുകൾ മുറിച്ചു മാറ്റുക. ബ്രെഡ് ചെറുതായി വെള്ളത്തിൽ മുക്കി കൈവെള്ളയിൽ വെച്ച് നന്നായി പിഴിഞ്ഞെടുക്കുക.
നടുവിൽ ഫില്ലിംഗ് വെച്ച് അരികുകൾ ഒട്ടിച്ച് മോമോസിന്റെ ഷേപ്പിൽ ഉരുട്ടിയെടുക്കുക. ഇഡ്ഡലി തട്ടിലോ സ്റ്റീമറിലോ വെച്ച് 3-4 മിനിറ്റ് മാത്രം ആവി കയറ്റിയെടുക്കുക.
ചൂടുള്ള മോമോസ് ചില്ലി സോസിനോ മോമോസ് ചട്ണിക്കോ ഒപ്പം കഴിക്കാവുന്നതാണ്. ഇനി മാവ് കുഴച്ചും പരത്തിയും സമയം കളയേണ്ടതില്ല.