30 AUG 2026

NEETHU VIJAYAN

ഗർഭിണികൾ തീർച്ചയായും ഒഴിവാക്കേണ്ട മീനുകൾ ഏതൊക്കെ?

Image Courtesy: Getty Images 

ഗർഭകാലത്ത് മീൻ കഴിക്കുന്നത് നല്ലതാണെങ്കിലും ചില മീനുകൾ കുഞ്ഞിന്റെ ആരോഗ്യത്തിന് വൻ ഭീഷണിയാണ്. അതിനാൽ അവ ഏതെല്ലാമെന്ന് തിരിച്ചറിയണം.

ഗർഭിണി

ചില കടൽമീനുകളിൽ മെർക്കുറിയുടെ അളവ് വളരെ കൂടുതലാണ്. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വളർച്ചയെ ദോഷകരമായി ബാധിക്കും.

കുഞ്ഞിന്

അതുകൊണ്ട് തന്നെ ഗർഭകാലത്ത്‌ പോഷകസമൃദ്ധമായ ആഹാരങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ചിലത് പോഷകസമ്പന്നമാണെങ്കിലും ഗർഭകാലത്ത് നല്ലതല്ല.  

ഗർഭകാലത്ത്

മെർക്കുറി ഗർഭസ്ഥശിശുവിന്റെ തലച്ചോറിനെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ കോര, ഞണ്ട്‌, സ്രാവ്‌ മുതലായവയാണ് കഴിക്കാൻ പാടില്ലാത്തത് .

പാടില്ലാത്തത്

കുറഞ്ഞ അളവിൽ മെർക്കുറിയുള്ളതും ഒമേഗ-3 ഫാറ്റി ആസിഡ് സമൃദ്ധവുമായ ഈ മീനുകൾ ഗർഭിണികൾക്ക് കഴിക്കാം. മത്തി, അയില, നത്തോലി തുടങ്ങിയവ നല്ലതാണ്.  

കഴിക്കാം

മീൻ നന്നായി വെന്തുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കഴിക്കുക. പാതിവെന്തവ പൂർണമായും ഒഴിവാക്കുക. ആഴ്ചയിൽ 2-3 തവണയിൽ കൂടുതൽ മീൻ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ടത്

മീനുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്‌. ഇത്‌ കുട്ടികളുടെ വളർച്ചയ്‌ക്ക്‌ വളരെ നല്ലതാണ്‌. അതിനാൽ നല്ലത് മാത്രം കഴിക്കുക. 

ഒമേഗ-3 ഫാറ്റി ആസിഡ്