03 January 2026
Jayadevan A M
Image Courtesy: Getty, PTI
ക്രിക്കറ്റില്‍ ചുവപ്പ്, വെള്ള, പിങ്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറത്തിലുള്ള പന്തുകള്‍ പ്രധാനമായും ഉപയോഗിക്കുന്നു
നിറത്തിലും നിര്‍മ്മാണത്തിലും സ്വഭാവത്തിലുമെല്ലാം ഈ പന്തുകള്‍ക്ക് വ്യത്യാസമുണ്ട്. പ്രധാന വ്യത്യാസങ്ങള്‍ പരിശോധിക്കാം
ടെസ്റ്റ് ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ചുവന്ന പന്തുകള്‍ ഉപയോഗിക്കുന്നു. പകൽ സമയത്ത് നടക്കുന്ന മത്സരങ്ങള്‍ക്ക് അനുയോജ്യം
കൂടുതൽ കാലം ഈടുനിൽക്കുമെന്നതാണ് പ്രത്യേകത. പന്ത് പഴയതാകുന്തോറും 'റിവേഴ്സ് സ്വിംഗ്' ലഭിക്കാന്‍ സഹായിക്കും. ഫ്ലഡ്‌ലൈറ്റില്‍ കാണാന്‍ ബുദ്ധിമുട്ട്
പരിമിത ഓവർ മത്സരങ്ങൾക്ക് വേണ്ടിയാണ് വെള്ള പന്ത് ഉപയോഗിക്കുന്നത്. ഫ്ലഡ്‌ലൈറ്റിന് കീഴിൽ വളരെ വ്യക്തമായി കാണാം
തുടക്കത്തിൽ ചുവന്ന പന്തിനേക്കാൾ കൂടുതൽ സ്വിംഗ് ലഭിക്കും. എന്നാല്‍ പെട്ടെന്ന് തിളക്കം നഷ്ടപ്പെടും. നിറം മങ്ങാനുള്ള സാധ്യതയും കൂടുതല്‍. ചുവന്ന പന്തിനെക്കാള്‍ ഈട് കുറവ്
ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളിൽ പിങ്ക് പന്ത് ഉപയോഗിക്കുന്നു. ഏത് സമയത്തും വ്യക്തമായി കാണാമെന്നതാണ് പ്രത്യേകത
ചുവന്ന പന്തിനെക്കാള്‍ തിളക്കം നിലനില്‍ക്കുന്നു. സ്വിംഗ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ ഗുണകരം. എന്നാല്‍ ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട്