29 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
പച്ച പപ്പായ പോഷകങ്ങളാൽ വളരെ സമ്പന്നമാണ്. അതുകൊണ്ട് തന്നെ ഇത് നിങ്ങളെ പല രോഗങ്ങളിൽ നിന്നാണ് സംരക്ഷിച്ചു നിർത്തുന്നത്.
പച്ച പപ്പായ കഴിക്കുന്നതിലൂടെ നിങ്ങളുടെ ദഹനം സ്വാഭാവികമായി മെച്ചപ്പെടുത്തുകയും അതിലൂടെ മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.
ആഴ്ചയിൽ ഒരിക്കലെങ്കിലും പച്ച പപ്പായ കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിന് തൽക്ഷണ ഊർജ്ജം നൽകുകയും ചെയ്യും.
പച്ച പപ്പായ ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പച്ച പപ്പായയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുള്ളതിനാൽ ചെറുപ്പം നിലനിർത്താനും സഹായിക്കും. പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
പ്രമേഹരോഗികൾക്ക് പച്ച പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
നാരുകൾ ധാരാളവും കലോറി കുറവും ഉള്ളതിനാൽ വയറു നിറഞ്ഞതായി തോന്നിപ്പിക്കും. അതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാകുന്നു.
പാകമാകാത്ത പപ്പായ ഗർഭാശയ പ്രശ്നങ്ങൾക്ക് കാരണമാകും, അതിനാൽ ഗർഭിണികൾ പച്ച പപ്പായ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.