Abdul Basith
Pic Credit: Unsplash
Abdul Basith
26 December 2025
കൊഴുപ്പ് ഹൃദയാരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് നമ്മൾ മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ, ഹൃദയാരോഗ്യത്തെ സഹായിക്കുന്ന കൊഴുപ്പുകളുണ്ട്.
ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ചില നല്ല കൊഴുപ്പുകളുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാനും ബിപി കുറയ്ക്കാനുമൊക്കെ സഹായിക്കും.
മോണോസാച്ചുറേറ്റഡ് ഫാറ്റുകൾ കൊണ്ട് സമ്പന്നമാണ് അവക്കാഡോ. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ അവക്കാഡോ ഉപയോഗിക്കാം.
ഒലിവെണ്ണയിലും നല്ല ഫാറ്റുണ്ട്. മോണോസാച്ചുറേറ്റഡ് ഫാറ്റുകളും ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയ ഒലിവെണ്ണയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
വലിയ മീനുകൾ ഒമേഗ 3 ഫാറ്റി ആസിഡിൻ്റെ കേന്ദ്രമാണ്. ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.
ബദാം, വാൽനട്ട് എന്നിവയിൽ ഫാറ്റും ഫൈബറും അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്.
ഫ്ലാക്സ് സീഡും ചിയ സീഡുമൊക്കെ ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പന്നമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ആഡഡ് ഷുഗറില്ലാത്ത പീനട്ട് ബട്ടറിൽ നല്ല ഫാറ്റുണ്ട്. ഇത് നല്ല കൊളസ്ട്രോൾ വർധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.