പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ  വിദ്യാഭ്യാസ യോഗ്യത അറിയാം

31 July 2025

Abdul Basith

Pic Credit: PTI

പല ക്രിക്കറ്റ് താരങ്ങൾക്കും പല വിദ്യാഭ്യാസ യോഗ്യതയാണുള്ളത്. ചിലർ ഡിഗ്രി പാസായവരാണ്. ചിലർ സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ളവർ.

ക്രിക്കറ്റ് താരങ്ങളുടെ വിദ്യാഭ്യാസം

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പ്ലസ് ടു വരെയേ പഠിച്ചിട്ടുള്ളൂ. റിസ്‌വി കോളജിൽ ബിരുദത്തിനായി ചേർന്നെങ്കിലും ക്രിക്കറ്റ് കരിയറിനായി പഠനം ഉപേക്ഷിച്ചു.

രോഹിത് ശർമ്മ

മുൻ നായകൻ വിരാട് കോലിയ്ക്കും സ്കൂൾ വിദ്യാഭ്യാസമേയുള്ളൂ. സേവിയർ കോണ്ടൻ്റ് സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ക്രിക്കറ്റ് കരിയർ തിരഞ്ഞെടുത്തു.

വിരാട് കോലി

കെഎൽ രാഹുൽ ബിരുദധാരിയാണ്. ബെംഗളൂരുവിലെ ശ്രീ ഭഗവാൻ മഹാവീർ ജെയിൻ കോളജിൽ നിന്നാണ് ബികോം ബിരുദം പൂർത്തിയാക്കിയത്.

കെഎൽ രാഹുൽ

എട്ടാം ക്ലാസ് വരെ മാത്രമാണ് ഹാർദിക് പാണ്ഡ്യ പഠിച്ചത്. വഡോദരയിലെ എംകെ ഹൈ സ്കൂളിൽ പഠിച്ച താരം എട്ടാം ക്ലാസോടെ പഠനം നിർത്തി.

ഹാർദിക് പാണ്ഡ്യ

ശ്രേയാസ് അയ്യർ കൊമേഴ്സ് ബിരുദധാരിയാണ്. മുംബൈയിലെ രാമ്നിരഞ്ജൻ പോദർ കോളജ് ഓഫ് കൊമേഴ്സ് ആൻഡ് എക്കണോമിക്സിലാണ് പഠിച്ചത്.

ശ്രേയാസ് അയ്യർ

ശുഭ്മൻ ഗിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 17ആം വയസിൽ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുത്തപ്പോൾ താരം പഠനം ഉപേക്ഷിച്ചു.

ശുഭ്മൻ ഗിൽ

മലയാളി താരം സഞ്ജു സാംസൺ ബിഎ ഇഗ്ലീഷ് ലിറ്ററേച്ചർ ബിരുദധാരിയാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലാണ് പഠിച്ചത്.

സഞ്ജു സാംസൺ