30 JULY 2025
SHIJI MK
Image Courtesy: Unsplash
എല്ലാവര്‍ക്കും ഐസ്‌ക്രീം കഴിക്കാന്‍ ഇഷ്ടമാണ്. ഐസ്‌ക്രീം കഴിക്കുമ്പോള്‍ നമുക്ക് വളരെയധികം സന്തോഷം ലഭിക്കുന്നുണ്ട്. നിങ്ങള്‍ക്ക് അങ്ങനെ തോന്നാറുണ്ടോ?
ഐസ്‌ക്രീം സന്തോഷത്തിന്റെ ഹോര്‍മോണിനെ ഉത്തേജിപ്പിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ ഐസ്‌ക്രീം മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
മാത്രമല്ല ഐസ്‌ക്രീമില്‍ ട്രിപ്‌റ്റോഫാനുണ്ട്. മനസിന് ശാന്തത നല്‍കുന്നതിനും ഉറക്കം നല്ല രീതിയില്‍ ലഭിക്കുന്നതും ഐസ്‌ക്രീം കഴിക്കുന്നത് സഹായിക്കും.
കാര്‍ബോഹൈഡ്രേറ്റിന്റെ മികച്ച ഉറവിടമാണ് ഐസ്‌ക്രീം. അതിനാല്‍ തന്നെ നിങ്ങളുടെ ശരീരത്തിലെ ഊര്‍ജനില നിലനിര്‍ത്താനും ഇത് സഹായിക്കും.
100 ഗ്രാം ഐസ്‌ക്രീമില്‍ ഏകദേശം 8 ഗ്രാം കൊഴുപ്പ്, 2 മുതല്‍ 4 ഗ്രാം വരെ പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ഐസ്‌ക്രീമില്‍ ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയതിനാല്‍ തന്നെ ശരീരഭാരം വര്‍ധിപ്പിക്കാനായി ദിവസവും കഴിക്കാവുന്നതാണ്.
മഗ്നീഷ്യം, അയഡിന്‍, സിങ്ക്, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നീ പോഷകങ്ങളും ഐസ്‌ക്രീമിലുണ്ട്. ഇത് ശരീരത്തിന് വേണ്ടത്ര പോഷകങ്ങള്‍ നല്‍കുന്നു.
ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഐസ്‌ക്രീം കഴിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യുത്പാദന സാധ്യത 38 ശതമാനം വര്‍ധിച്ചുവെന്ന് പഠനങ്ങളില്‍ പറയുന്നു.