23 August 2025
Abdul Basith
Pic Credit: Unsplash
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ക്ലബ് അൽ നസറിൻ്റെ താരമാണ് ക്രിസ്റ്റ്യാനോ.
സ്പോർട്ടിങ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റിയൽ മാഡ്രിഡ്, യുവൻ്റസ് തുടങ്ങി വിവിധ ക്ലബുകളിൽ കളിച്ചിട്ടുള്ള താരം നിരവധി റെക്കോർഡുകളും കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന സൗദി സൂപ്പർ കപ്പ് ഫൈനലിലും ക്രിസ്ത്യാനോ ഒരു റെക്കോർഡ് കുറിച്ചു. അൽ അഹ്‌ലിക്കെതിരെയായിരുന്നു ഫൈനൽ മത്സരം.
മത്സരത്തിൽ ക്രിസ്റ്റ്യാനോ നേടിയ ഗോൾ തൻ്റെ അൽ നസർ കരിയറിലെ നൂറാം ഗോളായിരുന്നു. പക്ഷേ, ഇതല്ല സവിശേഷകരമായ റെക്കോർഡ്.
അൽ നസറിനായി 100 ഗോളുകൾ നേടിയതോടെ താരം നാല് ക്ലബുകൾക്കും ഒരു രാജ്യത്തിനും വേണ്ടി 100 ഗോളുകൾ വീതം നേടുന്ന ആദ്യ താരമായി.
മാഞ്ചസ്റ്റർ യുണൈറ്റഡ്, റിയൽ മാഡ്രിഡ്, യുവൻ്റസ്, അൽ നസർ എന്നീ നാല് ക്ലബുകൾക്കായും പോർച്ചുഗൽ ദേശീയ ടീമിനുമായാണ് താരത്തിൻ്റെ നേട്ടം.
റിയൽ മാഡ്രിഡിനായി 450 ഗോളുകൾ നേടിയ താരം മാഞ്ചസ്റ്റർ യുണൈറ്റഡിനായി 145 ഗോളുകളും യുവൻ്റസിനായി 101 ഗോളുകളും നേടി.
ക്രിസ്റ്റ്യാനോ ഒരു ഗോൾ നേടിയെങ്കിലും കളി വിജയിക്കാൻ സാധിച്ചില്ല. അൽ നസറിനൊപ്പമുള്ള ക്രിസ്റ്റ്യാനോയുടെ മൂന്നാം ഫൈനൽ തോൽവിയാണിത്.