23 August 2025
Abdul Basith
Pic Credit: Unsplash
ഉറക്കമെഴുന്നേൽക്കുമ്പോൾ തലവേദനയുണ്ടാവുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഈ കാരണങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ഉറക്കം ശരിയായില്ലെങ്കിൽ തലവേദനയുണ്ടാവാൻ സാധ്യതയുണ്ട്. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ രാവിലെ തലവേദനയ്ക്ക് കാരണമായേക്കാം.
കൂർക്കം വലിയുണ്ടാവുന്നത് ഉറക്കത്തിൽ ഓക്സിജൻ കൃത്യമായി ലഭിക്കാത്തതിനാലാണ്. ഇതും രാവിലെയുള്ള തലവേദനയിലേക്ക് നയിക്കും.
ഉറങ്ങുന്നതിൻ്റെ രീതിയും ഇതിൽ പ്രധാനമാണ്. മോശം തലയിണ ഉപയോഗിക്കുന്നതും വിചിത്രമായ രീതിൽ ഉറങ്ങുന്നതും തലവേദന ഉണ്ടാക്കിയേക്കാം.
പകൽ ആവശ്യത്തിന് വെള്ളം കുടിയ്ക്കാതെ ശരീരത്തിൽ നിർജലീകരണമുണ്ടാവുന്നത് ഉറങ്ങി എഴുന്നേൽക്കുമ്പോൾ തലവേദനയുണ്ടാക്കും.
രാത്രിയിൽ അധികമായി മദ്യം കഴിയ്ക്കുന്നതും കാപ്പി കുടിയ്ക്കുന്നതും സ്ലീപ് പാറ്റേൺ മോശമാക്കും. ഇതും രാവിലെ തലവേദനയ്ക്ക് കാരണമാവും.
മാനസികസമ്മർദ്ദമുണ്ടാവുമ്പോൾ ഇതിൻ്റെ ഹോർമോണുകൾ ഉറക്കത്തിലും പ്രവർത്തിക്കും. ഇത് രാവിലെയുണ്ടാവുന്ന തലവേദനയ്ക്ക് കാരണമാണ്.
അലർജിയോ മറ്റോ കാരണം മൂക്കടഞ്ഞിരിക്കുകയാണെങ്കിൽ പ്രശ്നമാണ്. ഇത് ഉറങ്ങിയെഴുന്നേൽക്കുമ്പോൾ തലവേദനയുണ്ടാക്കുന്ന ഒരു കാരണമാണ്.