28 September 2026

Sumeesh T Unneen

ആഡംബര ക്രൂയിസിൽ രാപ്പാർക്കാം; IRCTC-യുടെ കിടിലൻ വിയറ്റ്നാം ടൂർ!

Photo Credit: Unsplash

വിനോദസഞ്ചാരികൾക്കായി IRCTC-യുടെ പുതിയ വിയറ്റ്നാം-കംബോഡിയ ടൂർ പാക്കേജ്. ബെംഗളൂരുവിൽ നിന്നും ആരംഭിക്കുന്ന ഈ യാത്ര എട്ട് രാത്രിയും ഒമ്പത് പകലും നീണ്ടുനിൽക്കുന്നതാണ്

വിയറ്റ്നാം-കംബോഡിയ പാക്കേജ്

2026 നവംബർ 22-ന് രാത്രി 11:35-ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് ദാ നാങ്ങിലേക്കുള്ള യാത്ര ആരംഭിക്കുക

നവംബറിൽ പറക്കാം

ആദ്യ ദിനം മാർബിൾ മൗണ്ടൻ, കേവ്സ്, മൈ ഖേ ബീച്ച് എന്നിവ സന്ദർശിക്കും. വൈകുന്നേരത്തോടെ ഹാൻ നദിക്ക് കുറുകെയുള്ള ഡ്രാഗൺ ബ്രിഡ്ജ് കാണാനും അവസരമുണ്ടാകും

ആദ്യ ദിനം ദാ നാങ്ങിൽ

രണ്ടാം ദിവസം കേബിൾ കാർ വഴി ഫ്രഞ്ച് വാസ്തുവിദ്യാ വിസ്മയമായ ബാ നാ ഹിൽസിലേക്ക് പോകാം. ഉച്ചകഴിഞ്ഞ് ചരിത്ര നഗരമായ ഹോയ് ആനിലെ പുരാതന സ്മാരകങ്ങൾ സന്ദർശിക്കും

ബാ നാ ഹിൽസും ഹോയ് ആനും

ഹാനോയിയിലെ വാട്ടർ പപ്പറ്റ് ഷോയ്ക്ക് ശേഷം, വിനോദസഞ്ചാരികളെ ലോക പൈതൃക കേന്ദ്രമായ ഹാലോങ് ബേയിലൂടെ ആഡംബര ക്രൂയിസ് യാത്രയ്ക്കാണ് കൊണ്ടുപോവുക. ഇവിടെ കയാക്കിംഗും അവസരമുണ്ട്

ഹാനോയിയും ആഡംബര ക്രൂയിസും

യാത്രയിലുടനീളം ത്രീ സ്റ്റാർ ഹോട്ടലുകളിലെ താമസവും ഭക്ഷണവും പാക്കേജിലുണ്ട്. ഇതിനുപുറമെ ഹാലോങ് ബേയിലെ ക്രൂയിസ് ഷിപ്പിലാണ് ഒരു രാത്രി താമസം ഒരുക്കിയിരിക്കുന്നത്

മികച്ച താമസവും ഭക്ഷണവും

വിയറ്റ്നാം, കംബോഡിയ രാജ്യങ്ങളുടെ ഇ-വിസ ചാർജുകൾ, യാത്രാ ഇൻഷുറൻസ്, എസി ഡീലക്സ് ബസിലെ യാത്ര, ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർ ഗൈഡ് എന്നിവയെല്ലാം ടൂർ പാക്കേജിൽ ഉൾപ്പെടുന്നു

പാക്കേജിൽ ഉൾപ്പെടുന്നത്

രണ്ടുപേർ ഒരുമിച്ച് മുറി പങ്കിടുമ്പോൾ ഒരാൾക്ക് 1,52,900 രൂപയാണ് നിരക്ക്. ഒരാൾക്ക് മാത്രമായി 1,75,000 രൂപ നൽകണം. അഞ്ച് മുതൽ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികൾക്ക് നിരക്കിൽ ഇളവുകൾ ലഭ്യമാണ്

ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ