27 September 2026
Sumeesh T Unneen
Photo Credit: Getty Images
യു.എ.ഇയിൽ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ ട്രാഫിക് പിഴകൾ അവർക്ക് പകരം ഇനി നിങ്ങളുടെ മൊബൈലിലൂടെ ഓൺലൈനായി എളുപ്പത്തിൽ അടക്കാം
ദുബായിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പിഴ അടക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ആപ്പ് ആണ് ഉപയോഗിക്കേണ്ടത്
RTA ആപ്പിൽ UAE Pass ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം 'Fines' സെക്ഷനിൽ കയറി 'Pay Fines for Others' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
അബുദാബിയിലെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴകൾ അടക്കാൻ അബുദാബി സർക്കാരിൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ടാം' ആപ്പാണ് ഉപയോഗിക്കേണ്ടത്
TAMM ആപ്പിൽ 'Traffic fines payment' എന്ന് സേർച്ച് ചെയ്ത ശേഷം അതിലെ 'Pay for Others' ഓപ്ഷൻ വഴി മറ്റൊരാളുടെ പിഴ അടക്കാവുന്നതാണ്
ഇതിനായി വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് വിവരങ്ങൾ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, ട്രാഫിക് ഫയൽ നമ്പർ അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി എന്നിവയിൽ ഏതെങ്കിലും നൽകണം
വിവരങ്ങൾ നൽകിയ ശേഷം സ്ക്രീനിൽ കാണിക്കുന്ന പിഴ തുക ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി അടച്ച് റസീപ്റ്റ് ഫോണിൽ സൂക്ഷിക്കുക
ട്രാഫിക് നിയമലംഘനത്തിൻ്റെയും ബ്ലാക്ക് പോയിൻ്റുകളുടെ ഉത്തരവദിത്തം മറ്റൊരാളിലേക്ക് മാറ്റുന്നതും, മറ്റൊരാൾക്ക് വേണ്ടി പിഴ അടക്കുന്നതും തീർത്തും വ്യത്യസ്തമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക