28 SEP 2026
NEETHU VIJAYAN
Image Courtesy: Getty Images
എത്ര വൃത്തിയാക്കി വച്ചിരുന്ന മീനും ഇറച്ചിയും വാങ്ങിയാലും വീട്ടിൽ കൊണ്ടുവന്ന് കഴുകുന്നത് സാധാരണമാണ്. എന്നാൽ എത്ര തവണ മീനും ഇറച്ചിയും കഴുകണം.
ഇവയിലെ രക്തവും അഴുക്കും മാറാൻ 2 - 3 തവണ മാത്രം സാധാരണ തണുത്ത വെള്ളത്തിൽ കഴുകിയെടുക്കുക. അമിതമായി കഴുകുന്നത് ക്രോസ് കണ്ടമിനേഷന് കാരണമാകും.
ചെതുമ്പലും കുടലും കളഞ്ഞ ശേഷം 3 - 4 തവണ കഴുകി വൃത്തിയാക്കാം. മീനിന്റെ ഉളളിലെ അഴുക്കും രക്തക്കട്ടകളും പൂർണ്ണമായി മാറും വരെ കഴുകാൻ ശ്രദ്ധിക്കുക.
അവസാനത്തെ കഴുകലിൽ അല്പം കല്ലുപ്പ്, മഞ്ഞൾപ്പൊടി, നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി എന്നിവ ചേർക്കുന്നത് നല്ലതാണ്. ഇത് മീനിന്റെയും ഇറച്ചിയുടെയും മണം മാറ്റി ഫ്രഷ്നസ് നൽകും.
നല്ല ചൂടുവെള്ളത്തിൽ മീനോ ഇറച്ചിയോ കഴുകരുത്. കാരണം ഇത് ഇറച്ചിയുടെ സ്വാദും ഗുണവും നഷ്ടപ്പെടുത്തും. സാധാരണ തണുത്ത വെള്ളം മാത്രം ഉപയോഗിക്കുക.
ഇറച്ചിയും മീനും കഴുകിയ ശേഷം സിങ്കും പാത്രങ്ങളും നന്നായി വൃത്തിയാക്കുക. നിങ്ങളുടെ കൈകളും സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കഴുകാൻ ശ്രദ്ധിക്കുക.
കടകളിൽ നിന്ന് വൃത്തിയാക്കി വച്ചിരിക്കുന്നത് വാങ്ങിയാലും അവ വീണ്ടും കഴുകാൻ മറക്കരുത്. കഴുകാതെ വച്ചാൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം.