01 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
ശരീരം തണുപ്പിക്കാൻ കഴിക്കാവും ഏറ്റവും നല്ല ആഹാരമാണ് തൈര്. പണ്ടുമുതൽക്കെ മുടി സംരക്ഷണത്തിലും ചർമ്മ സംരക്ഷണത്തിലും തൈര് മുൻ പന്തിയിലാണ്.
തൈരിൽ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ എ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. താരൻ അകറ്റാനും മറ്റ് ചില പ്രശ്നങ്ങൾക്കും ഇവ നല്ലതാണ്.
തൈര് ഉപയോഗിച്ച് ഹെയർ മാസ്കുകൾ തയ്യാറാക്കാറുണ്ട്. ഇത് നിങ്ങളുടെ മുടിയിഴകളെ ആഴത്തിൽ കണ്ടീഷൻ ചെയ്യാനും ചൊറിച്ചിൽ അകറ്റാനും സഹായിക്കും.
വിറ്റാമിൻ ബി, സിങ്ക് എന്നിവയുടെ ഗുണങ്ങളാൽ സമ്പന്നമായ തൈര് മുടി പൊട്ടുന്നത് തടയുകയും ശക്തവും ആരോഗ്യകരവുമായ മുടിയിഴകളെ നൽകുകയും ചെയ്യും.
തൈര് വരണ്ടതും ചുരുണ്ടതുമായ മുടി മാറ്റി മൃദുവാക്കാനും ഈർപ്പം നിലനിർത്താനും, മുടിയിഴകളെ തിളക്കവുമുള്ളതാക്കി മാറ്റാനും തൈര് നല്ലതാണ്.
തൈരോ അതിൽ അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങളോടോ നിങ്ങൾക്ക് അലർജിയുണ്ടെങ്കിൽ, മുടിയിൽ തൈര് പുരട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
തൈരിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് മുടി അമിതമായി എണ്ണമയമുള്ളതാക്കും. അതിനാൽ എണ്ണമയമുള്ള തലയോട്ടിയുള്ളവർ തൈര് അധികം ഉപയോഗിക്കരുത്.
തേൻ, മുട്ട, നാരങ്ങ നീര്, കറ്റാർ വാഴ, ആപ്പിൾ സിഡെർ വിനെഗർ എന്നിവയോടൊപ്പം തൈര് ചേർത്ത് തലയിൽ തേയ്ക്കാം. ഇത് മുടി വളർച്ചക്ക് നല്ലതാണ്.