കാരറ്റ് പൊതുവെ എല്ലാവർക്കും പ്രിയപ്പെട്ട പച്ചക്കറിയാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ലഭിക്കുന്നത്.

കാരറ്റ്

ധാരാളം പോഷകഗുണങ്ങളാൽ സമ്പന്നമാണ് കാരറ്റ്. ഇതിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ

കാരറ്റ് പതിവായി കഴിക്കുന്നത് നല്ലതാണ്. ഇതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് രോ​ഗപ്രതിരോധ ശേഷി നൽകുന്നു.

പ്രതിരോധശേഷി

കാരറ്റിലെ പോഷകങ്ങൾ ചര്‍മ്മത്തിലെ കൊളാജന്‍ ഉത്പാദനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്റെ ഇലാസ്തികതയ്ക്കും സഹായിക്കുന്നു.

കൊളാജൻ

കാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും സ്ട്രോക്ക് സാധ്യത തടയാനും സഹായിക്കും.

രക്തസമ്മർദ്ദം

ല്യൂട്ടിന്‍, ലൈക്കോപീന്‍, വിറ്റാമിൻ എ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇത് കാഴ്ചശക്തി വർധിപ്പിക്കുകയും കണ്ണിന്റെ ആരോ​ഗ്യത്തെ കാക്കുകയും ചെയ്യും.

കാഴ്ച ശക്തി

കാരറ്റിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ദഹനം സുഗമമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു.

ദഹനം

കാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ കാര്‍ബോഹൈഡ്രേറ്റിന്റെയും കൊഴുപ്പിന്റെയും അളവ് കുറവാണ്.

കാര്‍ബോഹൈഡ്രേറ്റ്