26 July 2025
Abdul Basith
Pic Credit: Unsplash
കറിവേപ്പില നമ്മുടെ ഭക്ഷണക്രമത്തിൽ സാധാരണയായി ഉപയോഗിക്കുന്നതാണ്. ഈ കറിവേപ്പില കൊണ്ട് മോശം കൊളസ്ട്രോൾ കുറയ്ക്കാനാവും.
കറിവേപ്പിലയിൽ ആൽകലോയ്ഡുകളും ഗ്ലൈസോസൈഡുകളും ഫീനിക് കോമ്പൗണ്ടുകളും അടങ്ങിയിട്ടുണ്ട്. ഇത് കറിവേപ്പിലയുടെ സവിശേഷതയാണ്.
കറിവേപ്പിലയിൽ ആൻ്റിഓക്സിഡൻ്റുകൾ ധാരാളമുണ്ട്. ഇത് ഓക്സിഡേറ്റിവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. വിഷാംശങ്ങൾ പുറന്തള്ളും.
ഓക്സിഡേറ്റിവ് സ്ട്രെസ് കുറയുമ്പോൾ കൊളസ്ട്രോൾ സാധ്യത കുറയും. ഇൻഫ്ലമേഷനും ഓക്സിഡേറ്റിവ് സ്ട്രെസുമാണ് ഇതിൻ്റെ പ്രധാന കാരണങ്ങൾ.
ഉയർന്ന കൊളസ്ട്രോളും ട്രൈഗ്ലൈസറൈഡ് നിലയും ഹൃദ്രോഗങ്ങൾക്ക് കാരണമാവും. കറിവേപ്പില കൊണ്ട് ഇത് ഏറെക്കുറെ നിയന്ത്രിക്കാം.
കറിവേപ്പിലയിൽ ആൽകലോയ്ഡുകളും ഗ്ലൈസോസൈഡുകളും അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞല്ലോ. ഇത് മോശം കൊളസ്ട്രോൾ നില കുറയ്ക്കും.
ഇത് കരളനെ കൊഴുപ്പ് മെറ്റാബൊളൈസ് ചെയ്യാൻ സഹായിച്ച് രക്തത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ സഹായിക്കുകയും ചെയ്യും.
അതായത്, കറിവേപ്പില നമ്മുടെ ജീവിതക്രമത്തിൽ സ്ഥിരമാക്കിയാൽ കൊളസ്ട്രോളും ഹൃദ്രോഗങ്ങളും കുറയ്ക്കാൻ സഹായകമാവും.