26 July 2025
Sarika KP
Image Courtesy: Freepik
വലുപ്പത്തിൽ കുഞ്ഞനെങ്കിലും ആരോഗ്യത്തിൽ മുന്നിലാണ് പ്ലം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്ലമിൽ പോഷകങ്ങളും വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
തക്കാളിപ്പഴമെന്നും വിളിക്കുന്ന പ്ലം ഒരു സീസണല്‍ പഴമാണ്. അധികം മധുരമില്ലെങ്കിലും ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍, എന്നിവ ഇതിലടങ്ങിയിട്ടുണ്ട്.
കുറഞ്ഞതോതില്‍ സോഡിയവും കൂടിയ അളവില്‍ പൊട്ടാസ്യവുമുള്ള പഴമാണ് പ്ലം. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിന് ഈ ഘടകം സഹായകമാണ്.
വിറ്റാമിന്‍ കെ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയ പ്ലം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പ്ലംസിന് ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്ലം പഴത്തിന് സാധിക്കുന്നു.
ഉയർന്ന രക്ത സമ്മർദ്ദം നിയന്ത്രിക്കാനും പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്‌ക്കാനും സഹായിക്കുന്ന പൊട്ടാസ്യവും ഇവയിൽ അടങ്ങിയിട്ടുണ്ട്.
ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റ് എന്നിവയടങ്ങിയതിനാല്‍ പ്ലം കഴിക്കുന്നത് ചര്‍മത്തിന് നല്ലതാണ്.
ദഹനം മെച്ചപ്പെടുത്തുന്ന പഴമാണ് പ്ലം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.