27 December 2025

Jayadevan A M

ചൂടുവെള്ളത്തിൽ മുടി കഴുകിയാൽ എന്തു സംഭവിക്കും?

Image Courtesy: Getty 

ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് ചിലര്‍ക്ക് ശീലമാണ്. ഇങ്ങനെ ചെയ്യുന്നത് സുഖകരമെന്ന് തോന്നുമെങ്കിലും വെല്ലുവിളികള്‍ ഏറെയാണ്‌

മുടി

ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത് മുടിയുടെ ഘടനയെയും, വളര്‍ച്ചയെയും അടക്കം ബാധിച്ചേക്കാം. മറ്റ് പ്രശ്‌നങ്ങള്‍ നോക്കാം

ചൂടുവെള്ളം

ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നതിലൂടെ മുടിയുടെ എണ്ണമയം നഷ്ടപ്പെട്ടേക്കാം. ഇത് മുടിയുടെ തിളക്കവും ഈര്‍പ്പവും കുറയ്ക്കും

എണ്ണമയം

എണ്ണമയവും ഈര്‍പ്പവും പോകുന്നതിലൂടെ മുടി വരണ്ടതാകും. അതിന്റെ സ്വഭാവിക തിളക്കം ഇല്ലാതാകാന്‍ ഇത് കാരണമാകും.

വരണ്ട മുടി

മുടിയുടെ വേരുകളെ അമിതമായ ചൂട് ദുര്‍ബലപ്പെടുത്തും. ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കും. മുടി എളുപ്പത്തില്‍ പൊട്ടിപ്പോക്കാനും കാരണമായേക്കാം

മുടി കൊഴിച്ചിൽ

ചൂടുവെള്ളം മൂലം സ്‌കാല്‍പ് അമിതമായി വരണ്ടുപോകും. ഇത് താരന്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ചൊറിച്ചിലും അനുഭവപ്പെടും

താരന്‍

ചൂടുവെള്ളം ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നതിനും അകാല നരയ്ക്കും കാരണമായേക്കാമെന്നും പറയുന്നു

അകാല നര

പൊതുവായ വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഈ വെബ്‌സ്‌റ്റോറി വിദഗ്‌ധോപദേശത്തിന് പകരമല്ല. ഇതിലെ വിവരങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല

നിരാകരണം