22 January 2026

Aswathy Balachandran

മാങ്ങ പഴുപ്പിക്കാൻ മാരകവിഷം  ഉപയോഗിച്ചോ എന്നറിയണോ

Image Courtesy: Getty Images

മാമ്പഴം വാങ്ങുമ്പോൾ അത് പഴുപ്പിക്കാൻ മരണത്തിനു വരെ കാരണമായേക്കാവുന്ന കാൽസ്യം കാർബൈഡ് ഉപയോ​ഗിക്കാൻ സാധ്യതയുണ്ടെന്ന് അറിയാമോ? അത് തിരിച്ചറിയാൻ വഴികളുണ്ട് ഗിക്കാറുണ്ട്.

കാൽസ്യം കാർബൈഡ്

കൃത്രിമമായി പഴുപ്പിച്ച മാമ്പഴത്തിന് ആകർഷകമായ മഞ്ഞ നിറമായിരിക്കും, എന്നാൽ സ്വാഭാവികമായി പഴുത്ത മാമ്പഴത്തിൽ കാണാറുള്ള കറുത്തതോ തവിട്ടോ ആയ ചെറിയ പാടുകൾ കുറവായിരിക്കും.

നിറം ശ്രദ്ധിക്കുക

പഴം മുറിച്ചു നോക്കിയാൽ പുറംഭാഗം മഞ്ഞയാണെങ്കിലും ഉള്ളിലെ മാംസളമായ ഭാഗം പച്ച കലർന്നതോ പഴുക്കാത്ത രീതിയിലോ ഇരുന്നാൽ അത് കൃത്രിമമായി പഴുപ്പിച്ചതാകാം.

മാംസളമായ ഭാഗം

കാർബൈഡ് ഉപയോഗിച്ച മാമ്പഴത്തിന് സ്വാഭാവികമായ മധുരമോ സുഗന്ധമോ കുറവായിരിക്കും. ചിലപ്പോൾ നേരിയ പുളിയോ അസ്വാഭാവികമായ രുചിയോ അനുഭവപ്പെടാം.

മധുരവും സുഗന്ധവും

മാമ്പഴം ഒരു പാത്രം വെള്ളത്തിലിട്ടു നോക്കുക. സ്വാഭാവികമായി പഴുത്ത മാമ്പഴം വെള്ളത്തിൽ താഴുകയും, കൃത്രിമമായി പഴുപ്പിച്ചത് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുകയും ചെയ്യും.

വെള്ളത്തിൽ ഇടാം

കാത്സ്യം കാർബൈഡ് വഴി ഉൽപാദിപ്പിക്കപ്പെടുന്ന അസറ്റിലീൻ വാതകം ശരീരത്തിലെത്തിയാൽ തലകറക്കം, ഉറക്കമില്ലായ്മ, ഓർമ്മശക്തി കുറയുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.

ആരോഗ്യ പ്രശ്നങ്ങൾ

കാർബൈഡിൽ അടങ്ങിയിരിക്കുന്ന ആഴ്സെനിക്, ഫോസ്ഫറസ് എന്നിവ ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ രോഗങ്ങൾക്ക് കാരണമായേക്കാം.

വിഷാംശങ്ങൾ

ഇത്തരം പഴങ്ങൾ കഴിക്കുന്നത് ഗർഭിണികൾക്കും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ഗർഭിണികൾ