January 17 2026

SHIJI MK

Image Courtesy:  Getty Images

ചപ്പാത്തി കല്ലുപോലെ ആകില്ല; ഇതൊന്ന് പരീക്ഷിക്കൂ

ചപ്പാത്തി കഴിക്കാന്‍ നിങ്ങള്‍ക്കും ഇഷ്ടമല്ലേ? ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ചപ്പാത്തി പതിവായി കഴിക്കുന്നവരും ധാരാളം. അരി ഭക്ഷണം ഉപേക്ഷിക്കുന്നവര്‍ക്കും ബെസ്റ്റാണ്.

ചപ്പാത്തി

പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത് പോലെ സോഫ്റ്റായി ചപ്പാത്തി കിട്ടുകയില്ല. പലരുടെയും ചപ്പാത്തികള്‍ കല്ലുപോലെ ആകുന്നു. അത് പരിഹരിക്കാനൊരു വഴിയുണ്ട്.

എന്നാല്‍

ചപ്പാത്തി സോഫ്റ്റാക്കുന്നതിനായി ആദ്യം തന്നെ ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് വെള്ളം നിറച്ച് ചൂടാക്കി എടുക്കണം.

വെള്ളം നിറക്കാം

ചൂടായ വെള്ളത്തിലേക്ക് ഉപ്പ് ചേര്‍ക്കുന്നതാണ് ചപ്പാത്തി ഉണ്ടാക്കുന്നതിന്റെ രണ്ടാം ഘട്ടം. ഉപ്പ് പാകത്തിന് മാത്രമേ ചേര്‍ക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താം.

ശേഷം

ഇങ്ങനെ ഉപ്പ് ചേര്‍ത്ത വെള്ളത്തിലേക്ക് അടുപ്പ് അണച്ച് മൂന്ന് കപ്പ് ഗോതമ്പ് പൊടി ഇട്ട് കൊടുക്കാം. നിങ്ങള്‍ക്കാവശ്യമായ അളവില്‍ ഗോതമ്പ് പൊടി ചേര്‍ക്കാവുന്നതാണ്.

ഗോതമ്പ്

ഗോതമ്പ് പൊടി നന്നായി ഇളക്കി യോജിപ്പിച്ച് തണുപ്പിക്കാം, തണുത്തത്തിന് ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കാം.

തണുപ്പിക്കാം

കുഴച്ചെടുത്തതിന് ശേഷം ചെറിയ ഉരുളകളാക്കി അല്‍പസമയം അടച്ചുവെക്കാവുന്നതാണ്. ശേഷം എടുത്ത് കട്ടി കുറച്ച് പരത്തിയെടുക്കുക.

ഉരുള

ഒരു പാന്‍ അടുപ്പത്ത് വെച്ച് നന്നായി ചൂടാക്കി എടുക്കുക. ശേഷം ഇതിലേക്ക് പരത്തി വെച്ചിരിക്കുന്ന ചപ്പാത്തി ഓരോന്നായി ഇട്ട് ചുട്ടെടുക്കാവുന്നതാണ്.

പാന്‍