06 NOV 2026

NEETHU VIJAYAN

ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; എന്തുകൊണ്ട്?

Image Courtesy: Unsplash

അടുക്കളയിലെ ഏറ്റവും കൂടുതൽ ആവശ്യം വരുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് കേടുകൂടാതെയും കൂടുതൽ കാലം ഇരിക്കാനുമായി  ആളുകൾ അത് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്.

ഉരുളക്കിഴങ്ങ്

എന്നാൽ ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വെക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്.

ആരോ​ഗ്യം

ഉരുളക്കിഴങ്ങ് എപ്പോഴും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് പകരം തണുത്തതും ഇരുണ്ടതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് പൊതുവെ നല്ലത്.

സൂക്ഷിക്കേണ്ടത്

ഉരുളക്കിഴങ്ങിൽ ഉയർന്ന അളവിൽ അന്നജമുണ്ട്. ഫ്രിഡ്ജിലെ കുറഞ്ഞ ഊഷ്മാവിൽ ഇത് വേഗത്തിൽ പഞ്ചസാരയായി മാറും. ഇത് ഉരുളക്കിഴങ്ങിന്റെ രുചി മാറ്റി മധുരം കൂട്ടുന്നു.

മധുരം

ഫ്രിഡ്ജിൽ വെച്ച് മധുരമായി മാറിയ ഉരുളക്കിഴങ്ങ് വറുക്കുകയോ വേവിക്കുകയോ ചെയ്യുമ്പോൾ, അതിലെ പഞ്ചസാര അമിനോ ആസിഡുകളുമായി പ്രതിപ്രവർത്തിക്കുന്നു.

അമിനോ ആസിഡ്

പിന്നീട് അത് അക്രിലാമൈഡ് എന്ന മാരക രാസവസ്തു ഉണ്ടാകുന്നു. ഇത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നത്.

അക്രിലാമൈഡ്

കൂടാതെ തണുപ്പ് തട്ടുമ്പോൾ ഉരുളക്കിഴങ്ങിന്റെ തൊലി കറുക്കുകയും ഉള്ളിൽ തവിട്ടുനിറമായി മാറുകയും ചെയ്യുന്നു. ഇത് പച്ചക്കറിയുടെ പോഷകഗുണം നശിപ്പിക്കുന്നു.

 നിറം മാറും