3 November 2026
Sumeesh T Unneen
Photo Credit: Unsplash
ചർമ്മം തിളങ്ങാനും മുടി വളരാനും വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പിന്നാലെ പോകുന്നതിന് പകരം പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ശീലമാക്കാം
ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയ മത്തി, അയല, സാൽമൺ തുടങ്ങിയ മത്സ്യങ്ങൾ ചർമ്മത്തിലെ പ്രശ്നങ്ങൾ അകറ്റാനും മുടി വളർച്ചയ്ക്കും ഉത്തമമാണ്
നമ്മുടെ മുടിക്കും നഖത്തിനും കെരാറ്റിൻ എന്ന പ്രോട്ടീന് വളരെ പ്രധാനമാണ്. ദിവസവും ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ഇതിൻ്റെ ഉൽപ്പാദനം വർധിപ്പിക്കും
മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ വിറ്റാമിൻ എ ആയി മാറി ചർമ്മത്തെയും കൂടുതൽ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കും
ബദാം, വാൽനട്ട് തുടങ്ങിയ നട്സുകളും സൂര്യകാന്തി വിത്തുകളും വിറ്റാമിൻ ഇ-യാൽ സമ്പന്നമാണ്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ഇവ ചർമ്മത്തെ കാക്കുന്നു
ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാരാളമുള്ള അവോക്കാഡോ ശീലമാക്കുന്നത് ശരീരത്തിലെ കൊളാജൻ ഉൽപാദനം വർധിപ്പിച്ച് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ ഇത് സഹായിക്കും
ചീര ഉൾപ്പെടെയുള്ള ഇലക്കറികളും സിങ്ക് അടങ്ങിയ കക്കയിറച്ചിയും കോശങ്ങളുടെ വളർച്ച വേഗത്തിലാക്കാനും മുടികൊഴിച്ചിൽ തടയാനും ഏറെ ഫലപ്രദമാണ്
ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം വെള്ളരി, തണ്ണിമത്തൻ, ആപ്പിൾ, തക്കാളി തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ സഹായിക്കും