31 May 2025
NANDHA DAS
Image Courtesy: Freepik
ഇന്ന് മിക്കവരിലും കാണുന്ന ഒരു പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതാണ് ഇതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.
എന്നാൽ, ഇത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. കണ്ണിന് ചുറ്റുമുള്ള കറുപ്പ് വരുന്നതിന് പിന്നിലുള്ള ചില പ്രധാന കാരണങ്ങൾ നോക്കാം.
പ്രായമാകുമ്പോൾ ചർമ്മം നേർത്തതായി മാറുകയും ശരീരത്തിലെ കൊഴുപ്പും കൊളാജനും കുറയുകയും ചെയ്യുന്നതോടെ കണ്ണുകൾക്കടിയിൽ കറുപ്പ് ഉണ്ടാകുന്നു.
അമിതമായി മൊബെെൽ, കംപ്യൂട്ടർ എന്നിവ ഉപയോഗിക്കുമ്പോൾ സ്‌ട്രെയിൻ മൂലം കണ്ണുകൾക്ക് താഴെ കറുപ്പ് നിറം വരാം.
ശരീരത്തിന് വേണ്ടത്ര അളവിൽ വെള്ളം നിലനിർത്തിയില്ലെങ്കിൽ കണ്ണിന് ചുറ്റും കറുപ്പ് വരാൻ ഇടയാകുന്നു. അതിനാൽ ധാരാളം വെള്ളം കുടിക്കണം.
കണ്ണിനു ചുറ്റുമുള്ള ചർമ്മം വളരെ ലോലമായതിനാൽ കണ്ണ് ഇടയ്ക്കിടെ തിരുമ്മുന്നതും കണ്ണിനു ചുറ്റും കറുപ്പ് രൂപപ്പെടുന്നതിന് കാരണമായേക്കാം.
തക്കാളി നീര് ഒരു പഞ്ഞി ഉപയോഗിച്ച് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇത് ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കും.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കറ്റാർവാഴ ജെൽ കണ്ണിന് ചുറ്റും പുരട്ടുന്നതും കണ്ണിന്റെ വീക്കം കുറയ്ക്കാനും കറുപ്പ് മാറാനും സഹായിക്കും.