17 November 2025

Jayadevan A M

പശുവിന്‍ പാലോ, ആട്ടിന്‍ പാലോ? ഏതാണ് നല്ലത്‌

Image Courtesy: Getty

ഇന്ത്യക്കാര്‍ക്ക് പാലും പാലുത്പന്നങ്ങളും ഏറെ പ്രിയപ്പെട്ടതാണ്. പശുവിന്‍ പാലും, ആട്ടിന്‍ പാലും വ്യാപകമായി ഉപയോഗിക്കുന്നു. ഇതില്‍ ഏതാണ് നല്ലത്?

പാല്‍

ഇതില്‍ ഏതാണ് മികച്ചതെന്ന് പറയാന്‍ പറ്റില്ല. ഓരോന്നിനും അതിന്റേതായ ഗുണങ്ങളുണ്ട്. അത് എന്തെല്ലാമെന്ന് നോക്കാം

ഏതാണ് നല്ലത്?

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പശുവിന്‍ പാലാണ്. കൂടുതല്‍ ലഭ്യവും പശുവിന്‍ പാലാണ്. ധാരാളം പോഷകങ്ങളുണ്ട്‌

പശുവിൻ പാൽ

പശുവിന്‍ പാലില്‍ കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍ (വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 12 തുടങ്ങിയവ) അടങ്ങിയിട്ടുണ്ട്‌

ഗുണങ്ങൾ

എന്നാല്‍ പശുവിന്‍ പാലിലെ ചില പ്രോട്ടീനുകള്‍ ചിലര്‍ക്ക് ദഹനപ്രശ്‌നമുണ്ടാക്കാറുണ്ട്. പശുവിന്‍ പാലില്‍ കൊഴുപ്പും കൂടുതലാണ്.

ശ്രദ്ധിക്കണം

ആട്ടിന്‍ പാലിന് ഔഷധഗുണമുള്ളതായി പലരും കരുതാറുണ്ട്. എളുപ്പത്തില്‍ ദഹിക്കുമെന്നതാണ് ആട്ടിന്‍ പാലിന്റെ ഒരു പ്രത്യേകത.

ആട്ടിൻ പാൽ

ആട്ടിന്‍ പാലിലെ ഫാറ്റ്‌ ഗ്ലോബ്യൂളുകൾ ചെറുതാണ്. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമാണ്. പശുവിന്‍ പാലിനെക്കാള്‍ ലാക്ടോസിന്റെ അളവും കുറവാണ്.

പ്രത്യേകത

കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, കോപ്പര്‍ എന്നിവയുടെ ഉറവിടമാണ്. ആട്ടിൻ പാലിലെ ഒലിഗോസാക്കറൈഡുകൾ പ്രീബയോട്ടിക് ഗുണങ്ങൾ ഉള്ളതാണ്.

പോഷകങ്ങൾ