November 17 2025

SHIJI MK

Image Courtesy: Unsplash

ഉള്ളിത്തൊലി  കളയല്ലേ! മുടി വളരാന്‍ അതുമതി

സവാളയ്ക്ക് വലിയ ഉള്ളിയെന്നും ചിലയിടങ്ങളില്‍ പറയുന്നു. ഉള്ളിയില്ലാതെ ഭക്ഷണ വിഭവങ്ങള്‍ ഉണ്ടാക്കുന്ന കാര്യം അല്‍പം കഷ്ടമാണ്.

ഉള്ളി

പക്ഷെ ഉള്ളി ഭക്ഷണം ഉണ്ടാക്കാന്‍ മാത്രമല്ല നമ്മളെ സഹായിക്കുന്നത്. മറിച്ച് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായും ഉള്ളി ഉപയോഗിക്കാം.

എന്നാല്‍

സവാളയുടെ അകത്തുള്ള ഭാഗം മാത്രം എടുത്ത് തൊലി കളയുന്നതാണ് പതിവ്. ഈ തൊലികള്‍ പലപ്പോഴും ചെടികള്‍ക്ക് വളമാകുന്നു.

ഉള്ളിത്തൊലി

ഈ ഉള്ളിത്തൊലി ഉപയോഗിച്ച് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ടോണര്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ?

മുടിയ്ക്കായി

പൊളിച്ചെടുത്ത ഉള്ളിത്തൊലി പത്ത് മണിക്കൂര്‍ സമയം വെള്ളത്തിലിട്ട് വെക്കുക. അതായത്, രാത്രി വെള്ളത്തിലിട്ട് രാവിലെ എടുക്കാവുന്നതാണ്.

കുതിര്‍ക്കാം

രാവിലെ എടുത്ത ഈ വെള്ളം തലയില്‍ പലയിടങ്ങളിലായി സ്‌പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. തലയോട്ടിയില്‍ ഇത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക.

സ്‌പ്രേ

വെള്ളത്തിലിട്ട് വെക്കുന്നതിന് പുറമെ നിങ്ങള്‍ക്ക് ഉള്ളിത്തൊലി ഇട്ട് കുറച്ച് വെള്ളം തിളപ്പിക്കുകയും ചെയ്യാം. പതിനഞ്ച് മിനിറ്റോളം തിളപ്പിക്കാന്‍ ശ്രദ്ധിക്കുക.

തിളപ്പിക്കാം

തിളപ്പിച്ച ലായനി നന്നായി ചൂടാറിയതിന് ശേഷം മാത്രമേ തലയില്‍ സ്‌പ്രേ ചെയ്യാവൂ. പതിവായി ഇങ്ങനെ ചെയ്യുന്നത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കും.

ചൂടാറണം