17 August 2026
Jayadevan A M
Image Courtesy: PTI
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ കന്നി സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ആരാധകരുടെ ചര്‍ച്ചാവിഷയം
ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയെ പ്രതിനിധീകരിക്കുന്ന ദേവ്ദത്ത് ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ 167 റണ്‍സ് നേടി
ദേവ്ദത്തിന്റെ ആസ്തിയെത്രയെന്ന് അറിയാന്‍ ആരാധകര്‍ക്ക് താത്പര്യമുണ്ടാകും. ലഭ്യമായ വിവരങ്ങള്‍ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി പരിശോധിക്കാം
19 കോടി മുതല്‍ 25 കോടി രൂപ വരെയാണ് ദേവ്ദത്ത് പടിക്കലിന്റെ ആസ്തിയെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
മറ്റ് ക്രിക്കറ്റ് താരങ്ങളെ പോലെ ഐപിഎല്‍ ശമ്പളം, ബിസിസിഐ മാച്ച് ഫീ, ബ്രാൻഡ് പരസ്യങ്ങൾ തുടങ്ങിയവയാണ് ദേവ്ദത്തിന്റെ വരുമാനമാര്‍ഗം
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ്, ലക്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾക്കായി താരം ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്
ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും മലപ്പുറം സ്വദേശിയാണ് ദേവ്ദത്ത്.
വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള ദേവ്ദത്തിന്റെ ആസ്തി വിവരങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഔദ്യോഗിക കണക്കുകളല്ല