13 August 2026
Prasanth Kumar
Photo Credit: Google Pixel
ഗൂഗിൾ പിക്സൽ വാച്ച് 5 ലോഞ്ച് ചെയ്തു. ഇത് 41mm, 44mm എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആണ് എത്തിയിരിക്കുന്നത്.
പിക്സൽ വാച്ച് 5 41mm വേരിയന്റിന് 42,990 രൂപയും 45mm വേരിയന്റിന് 45,990 രൂപയുമാണ് വില. പ്രീ ഓഡർ ആരംഭിച്ചിട്ടുണ്ട്, ഓഗസ്റ്റ് 20 മുതൽ വിൽപ്പന തുടങ്ങും.
ബ്രീത്തിംഗ് എമർജൻസി ഡിറ്റക്ഷൻ, സ്മാർട്ട് വേക്ക്, പൾസ് ഡിറ്റക്ഷൻ, ഇസിജി, ബ്ലഡ് പ്രഷർ ഉൾപ്പെടെ നിരവധി ഹെൽത്ത് ഫീച്ചറുകൾ ഇതിലുണ്ട്.
41mm വേരിയന്റിനൽ 332mAh ബാറ്ററിയും 45mm വേരിയന്റിൽ 465mAh ബാറ്ററിയും ഉണ്ട്. ചാർജ് 50% എത്താൻ ഏകദേശം 15 മിനിറ്റ് എടുക്കും.
പിക്സൽ വാച്ച് 5-ൽ 3,000-നിറ്റ് ഡോംഡ് ആക്റ്റുവ 360 ഡിസ്പ്ലേ, കസ്റ്റം 3D കോർണിംഗ് ഗൊറില്ല ഗ്ലാസ് 5, 320ppi AMOLED LTPO ഡിസ്പ്ലേ എന്നിവയുണ്ട്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ W5 ജെൻ 2 ആക്‌സിലറേറ്റഡ് പ്രോസസറാണ് ഈ വാച്ചിലുള്ളത്. കോർടെക്‌സ്-എം55 കോ-പ്രോസസറും ഉണ്ട്.
കൈത്തണ്ട ഉയർത്തിക്കൊണ്ട് റൈസ് ടു ടോക്ക് ജെമിനിയിലേക്ക് ആക്‌സസ് നേടാം. വ്യായാമം ആരംഭിക്കുക, ടൈമർ സജ്ജമാക്കുക ഉൾപ്പെടെ ഇതുവഴി സാധ്യമാകും.
ബ്ലൂടൂത്ത്, Wi-Fi 2.4GHz/5GHz, 64GB eMMC സ്റ്റോറേജ്, 5 ATM ജല പ്രതിരോധം, IP68 റേറ്റിങ്, ടച്ച്‌ലെസ് വൺ-ഹാൻഡ് ആക്ഷൻസ്, സൈഡ് ബട്ടൺ, ഹാപ്‌റ്റിക് ക്രൗൺ, Gen 3 പ്രീമിയം ഹാപ്‌റ്റിക്‌സ്.
ആൻഡ്രോയിഡ് 12.0 മുതലുള്ള ഒഎസിൽ പ്രവർത്തിക്കുന്ന പിക്‌സൽ ഫോണുകളുമായി വാച്ച് 5 ജോഡിയാക്കാം, ഇതിന് ഗൂഗിൾ അക്കൗണ്ടും ഗൂഗിൾ പിക്സൽ വാച്ച് ആപ്പും ആവശ്യമാണ്.