13 August 2026
Nithya V
Photo Credit: Getty Images, PTI
സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, സ്വർണാഭരണങ്ങൾ വിറ്റ് പണമാക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്.
എന്നാൽ പഴയ സ്വർണം വിൽക്കുമ്പോൾ കൃത്യമായ ധാരണയില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം.
സ്വർണം വാങ്ങിയ സമയത്തെ ബില്ല് കൈവശമുണ്ടെങ്കിൽ അത് വിൽക്കുമ്പോൾ കൂടെ കരുതുക.
കൂടാതെ, ബി.ഐ.എസ് ഹാൾമാർക്കിംഗ് ഉള്ള സ്വർണമാണെങ്കിൽ വിപണിയിലെ കൃത്യമായ മാറ്റു അനുസരിച്ചുള്ള ഉയർന്ന തുക തന്നെ ലഭിക്കും.
ഓരോ ജ്വല്ലറിയും നിശ്ചയിക്കുന്ന തുക വ്യത്യസ്തമായിരിക്കും. അതിനാൽ, വ്യത്യസ്ത ജ്വല്ലറികളിൽ നിരക്ക് താരതമ്യം ചെയ്യുക.
ആഭരണങ്ങളിലുള്ള കല്ലുകൾ, മുത്തുകൾ, മെഴുക് എന്നിവയുടെ തൂക്കം കുറച്ച ശേഷമുള്ള തൂക്കത്തിനാണ് തുക ലഭിക്കുക.
സ്വർണത്തിന്റെ മാറ്റ് പരിശോധിക്കുന്ന മെഷീനുകൾ നിങ്ങളുടെ കണ്ണെത്തുന്നിടത്ത് വെച്ചാണ് പ്രവർത്തിപ്പിക്കുന്നത് എന്ന് ഉറപ്പാക്കുക.
അനാവശ്യമായി സ്വർണം ഉരുക്കി പരിശോധിക്കാൻ അനുവാദം നൽകരുത്. ഇത് സ്വർണത്തിന്റെ അളവ് കുറച്ചേക്കും.