05 OCT 2026

NEETHU VIJAYAN

രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന  മാറ്റങ്ങൾ ഇതാ

Image Courtesy: Getty Images 

വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് വയറിലെ ദഹനരസങ്ങളുടെ ഉത്പാദനം കൂട്ടുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല ശീലമാണ്.

നെയ്യ്

നെയ്യിലുള്ള ബ്യൂട്ടിറിക് ആസിഡും ഒമേഗ-3 ഫാറ്റി ആസിഡുകളും മെറ്റബോളിസം കൂട്ടുകയും ദുർമേദസ്സ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

തടി കുറയ്ക്കാൻ

വൈറ്റമിൻ എ, ഇ, കെ എന്നിവയാൽ സമ്പന്നമായ നെയ്യ് ചർമ്മത്തിന് ഉള്ളിൽ നിന്ന് ഈർപ്പവും സ്വാഭാവിക തിളക്കവും നൽകുന്നു. അതിനാൽ ധൈര്യമായി കഴിക്കാം.

ചർമ്മത്തിന്

രാവിലെ ചൂടുവെള്ളത്തിൽ ഒരു സ്പൂൺ നെയ്യ് ചേർത്തു കുടിക്കുന്നത് കുടലിന്റെ പ്രവർത്തനം സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കും.

മലബന്ധം

നെയ്യിലെ എസൻഷ്യൽ ഫാറ്റി ആസിഡുകൾ ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുകയും ക്ഷീണം അകറ്റുകയും ചെയ്യുന്നു. അതിനാൽ അതിരാവിലെ കഴിക്കുന്നത് ഉത്തമം.

ഊർജ്ജം

പ്രായമായവരിലും കഠിനമായ വ്യായാമം ചെയ്യുന്നവരിലും കാണുന്ന സന്ധിവേദനയും നീർക്കെട്ടും കുറയ്ക്കാൻ ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ഗുണകരമാണ്.

സന്ധിവേദന

തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകൾ നെയ്യിലുണ്ട്. ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കാനും കുട്ടികളിൽ ബുദ്ധിശക്തി കൂട്ടാനും സഹായിക്കുന്നു.  

ഓർമ്മശക്തി