03 October 2026
ASHLI C
PHOTO CREDIT:UNPLASH
നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഫലവർഗ്ഗമാണ് പഴം.
ദിവസവും ഒരു പഴം കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകും എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
എന്നാൽ വെറും വയറ്റിൽ പഴം കഴിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ആശങ്കകൾ നിലനിൽക്കുന്നു.
അതിൽ പ്രധാനമാണ് പ്രമേഹം. പലരുടെയും സംശയമാണ് വെറും വയറ്റിൽ പഴം കഴിച്ചാൽ പ്രമേഹം വർദ്ധിപ്പിക്കുന്നു എന്ന്.
രാവിലെ വെറും വയറ്റിൽ പഴം മാത്രം കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ വില പെട്ടെന്ന് ഉയർത്തും.
പഴം കഴിക്കുമ്പോൾ എപ്പോഴും അതിനോടൊപ്പം മുട്ടയോ അല്ലെങ്കിൽ മറ്റ് ആരോഗ്യകരമായ കൊഴുപ്പുള്ള നട്സോ ഉൾപ്പെടുത്തുക.
കൂടുതൽ പഴുക്കാത്ത അല്പം ഉറപ്പുള്ള പഴങ്ങൾ കഴിക്കുക. ഇതിനോടകം പ്രമേഹമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക.
ഒരു സമയം ഒരു ചെറിയ പഴം അല്ലെങ്കിൽ പകുതി പഴം മാത്രം കഴിക്കുക. അമിതമായി കഴിക്കുന്നത് പ്രമേഹത്തിന് കാരണമായേക്കാം.