24 September 2026

Jayadevan A M

തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?

Image Courtesy: Facebook and Youtube

സെപ്തംബര്‍ 27-ന് നടക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ തിരുവനന്തപുരത്തെത്തി

ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്‌

സ്‌റ്റൈലിഷ് ലുക്കിലാണ് മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി തിരുവന്തപുരത്ത് വിമാനമിറങ്ങിയത്‌. അദ്ദേഹം ധരിച്ച വാച്ചാണ് ചര്‍ച്ചാവിഷയം

വിരാട് കോലി

'പടേക്ക് ഫിലിപ്പ് നോട്ടിലസ് റെഫ്. 5811/1G-001' (Patek Philippe Nautilus Ref. 5811/1G-001) ആണ് അദ്ദേഹം ധരിച്ചിരുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു

പടേക്ക് ഫിലിപ്പ് വാച്ച്

യഥാർത്ഥ വിപണി വിലയിൽ മാറ്റങ്ങൾ വരാമെങ്കിലും, ഈ വാച്ചിന് ഏകദേശം 1.95 കോടി രൂപ വിലമതിക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ കാണുന്നത്‌

രണ്ട് കോടി രൂപ?

പടേക്ക് ഫിലിപ്പിന്റെ ഐക്കണിക് നോട്ടിലസ് കളക്ഷനിൽ നിന്നുള്ള വാച്ചിന്‌ 41 മില്ലീമീറ്റർ വൈറ്റ്-ഗോൾഡ് കേസും അതിന് അനുയോജ്യമായ വൈറ്റ്-ഗോൾഡ് ബ്രേസ്ലെറ്റുമുണ്ട്

പ്രത്യേകത

പടേക്ക് ഫിലിപ്പ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ മോഡലിന് 82,021 യുഎസ് ഡോളർ വില രേഖപ്പെടുത്തിയിട്ടുണ്ട്

എത്ര ഡോളര്‍?

അതുകൊണ്ട് തന്നെ കോലിയുടെ വരവിനൊപ്പം, അദ്ദേഹം ധരിച്ച വാച്ചും ശ്രദ്ധാകേന്ദ്രമായി. ഈ വാച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്‌

ശ്രദ്ധാകേന്ദ്രം

ഏകദിന പരമ്പരയിലെ ആദ്യ മത്സരം സെപ്തംബര്‍ 27-ന് ഉച്ചയ്ക്ക് രണ്ടിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും

ഏകദിനം