24 September 2026
SHIJI MK
Image Credit: Getty Images
പൊന്നിന് വില കുറയുന്നതും കാത്തിരിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നെങ്കിലും വിലയിടിഞ്ഞതിന് ശേഷം ആഭരണം വാങ്ങിക്കാമെന്നാണ് അവര്‍ക്ക്.
ഇന്ത്യയിലെ വില വര്‍ധനവ് കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം ഉയരുന്നുണ്ട്.
ഒരു സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ ദുബായില്‍ നിന്ന് വരുന്നത്, സ്വര്‍ണത്തിന് വില കുറഞ്ഞിരിക്കുന്നത്. വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അവസരം മുതലാക്കാം.
517 ദിര്‍ഹമാണ് 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഗള്‍ഫിലുള്ള വില. 22 കാരറ്റിന് 478.75 ദിര്‍ഹവും വില നല്‍കിയാല്‍ മതി. 18 ആണേല്‍ 393.50 ദിര്‍ഹത്തിന് കിട്ടും.
ഈ ആഴ്ചയുടെ തുടക്കത്തില്‍ മാത്രം സ്വര്‍ണവിലയില്‍ 10 ദിര്‍ഹത്തിന്റെ കുറവാണുണ്ടായത്. അതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം മുതലാക്കാം.
ഊര്‍ജ്ജ വിലയിലുണ്ടായ ഉയര്‍ച്ച, യുഎസ് സാമ്പത്തിക കണക്കുകള്‍, പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യത എന്നിവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്നു.
നിശ്ചിത അളവിലുള്ള സ്വര്‍ണം നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നതാണ്. അതിനാല്‍ തന്നെ വിലയിടിവ് മുതലെടുത്ത് ആഭരണം വാങ്ങിക്കാം.